മന്ത്രവാദവും ആഭിചാരവും: അറബ് വംശജന്‍ പിടിയില്‍
text_fieldsഅബൂദബി: മന്ത്രവാദവും ആഭിചാര ക്രിയകളും വഴി തട്ടിപ്പ് നടത്തിയിരുന്ന അറബ് വംശജനെ അബൂദബി പൊലീസിൻെറ കുറ്റാന്വേഷണ വിഭാഗം പിടികൂടി. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ അടക്കം പരിഹരിക്കുമെന്ന് കാണിച്ച് സമ്പന്നരായ ആളുകളിൽ നിന്ന് തട്ടിപ്പ് നടത്തുന്ന 44കാരനെയാണ് അറസ്റ്റ് ചെയ്തത്. ജിന്നുകളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്ത് പണം തട്ടുകയും ചെയ്തയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു തവണയുള്ള കൂടിക്കാഴ്ചക്കും ‘ചികിൽസക്കും’ ഇയാൾ 20000 ദി൪ഹമാണ് ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സംശയാസ്പദമായ പ്രവ൪ത്തനങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുട൪ന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ട൪ കേണൽ ഡോ.റാശിദ് മുഹമ്മദ് ബു൪ഷീദ് പറഞ്ഞു.
കുടുംബ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് വനിതാ പൊലീസുകാരിലൊരാൾ ബന്ധപ്പെട്ടു.
ഇയാളുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരക്കാരെ സംബന്ധിച്ച് വിവരം ലഭിക്കുന്നവ൪ പൊലീസിൽ അറിയിക്കണമെന്നും നി൪ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
