സൗദി, ബഹ്റൈന്‍ ഭരണാധികാരികളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചര്‍ച്ച നടത്തി
text_fieldsഅബൂദബി: ഗസ്സയിലെ ഇസ്രായേൽ ആക്രമണം അടക്കം അറബ് മേഖലയിലെ സമീപകാല സംഭവ വികാസങ്ങളും പരസ്പര സഹകരണവും സംബന്ധിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സൗദി അറേബ്യയിലെയും ബഹ്റൈനിലെയും ഭരണാധികാരികളുമായി ച൪ച്ച നടത്തി.
ഇരു രാജ്യങ്ങളിലും നടത്തിയ ഹ്രസ്വ സന്ദ൪ശനത്തിനിടെയാണ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുമായും ച൪ച്ച നടത്തിയത്.
ജിദ്ദയിലത്തെിയ ശൈഖ് മുഹമ്മദും സംഘവും അബ്ദുല്ല രാജാവുമായി പരസ്പര സഹകരണവും മേഖലാ-അന്ത൪ദേശീയ തലങ്ങളിലെ പുതിയ സംഭവ വികാസങ്ങളും ച൪ച്ച ചെയ്തു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരായ ആഗോള സമൂഹത്തിൻെറ മൗനത്തെ അപലപിക്കുകയും ഭീകരവാദത്തിനെതിരെ ക൪ക്കശ നിലപാട് സ്വീകരിക്കുകയും ചെയ്ത അബ്ദുല്ല രാജാവിൻെറ പ്രഖ്യാപനത്തിന് യു.എ.ഇയുടെ എല്ലാ പിന്തുണയും അറിയിച്ചതായി ഒൗദ്യോഗിക വാ൪ത്താ ഏജൻസിയായ ‘വാം’ റിപ്പോ൪ട്ട് ചെയ്തു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻെറ ആശംസകൾ സൗദി രാജാവിന് കൈമാറി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള വഴികൾ ച൪ച്ച ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും വിഷയമായി.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂ൪ ബിൻ സായിദ് ആൽ നഹ്യാൻ, സൗദി നാഷനൽ ഗാ൪ഡ് മന്ത്രി അമീ൪ മിത്അബ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ്, അബൂദബി ക്രൗൺപ്രിൻസ് കോ൪ട്ട് അണ്ട൪സെക്രട്ടറി മുഹമ്മദ് മുബാറക്ക് അൽ മസ്റൂയി, സൗദി അറേബ്യയിലെ യു.എ.ഇ അംബാസഡ൪ മുഹമ്മദ് സഈദ് മുഹമ്മദ് അൽ ദഹേരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
സൗദി സന്ദ൪ശനത്തിന് ശേഷമാണ് ശൈഖ് മുഹമ്മദും സംഘവും ബഹ്റൈനിലത്തെിയത്. യു.എ.ഇയും ബഹ്റൈനും തമ്മിലെ സഹോദര ബന്ധവും വിവിധ മേഖലകളിലെ വികസനവും സംബന്ധിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുമായി ച൪ച്ച ചെയ്തു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫയുടെ ആശംസകൾ ഹമദ് ബിൻ ഈസക്ക് കൈമാറി. ഫലസ്തീനിലെ ഇസ്രായേലിൻെറ ആക്രമണവും നിരപരാധികളുടെ ജീവനും സ്വത്തിനും സംഭവിക്കുന്ന നഷ്ടങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള നടപടികൾ ഇരു നേതാക്കളും ച൪ച്ച ചെയ്തു. ശൈഖ് മുഹമ്മദിൻെറയും സംഘത്തിൻെറയും സന്ദ൪ശനാ൪ഥം ഹമദ് ബിൻ ഈസാ ആൽ ഖലീഫ വിരുന്ന് ഒരുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
