സുരക്ഷാ ഭീഷണി: ശ്രീലങ്കന്‍ പ്രാദേശിക ക്രിക്കറ്റ് ടീമിനെ മടക്കിയയച്ചു
text_fieldsചെന്നൈ: സുരക്ഷാ ഭീഷണി മൂലം ശ്രീലങ്കയിൽനിന്നത്തെിയ പ്രാദേശിക ക്രിക്കറ്റ് ടീമിനെ ചെന്നൈയിൽനിന്ന് തിരിച്ചയച്ചു. ചൊവ്വാഴ്ച ആരംഭിക്കുന്ന ടി.എം. ഹാറൂൻ അണ്ട൪ 15 ദേശീയ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനത്തെിയതായിരുന്നു 16 അംഗ സംഘം. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനാണ് സംഘാടക൪. എന്നാൽ, ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മോശമായി ചിത്രീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് കമീഷണ൪ ടീമിനോട് യാത്ര റദ്ദാക്കി മടങ്ങാൻ ആവശ്യപ്പെട്ടത്.
ഞായറാഴ്ച രാവിലെ എത്തി റോയപേട്ട ഹൈറോഡിലെ ഹോട്ടലിലായിരുന്നു ടീം താമസിച്ചത്. ഹോട്ടലിൽ സുരക്ഷക്ക് പൊലീസിനെ നിയോഗിച്ചിരുന്നു. പൊലീസിൻെറ ആവശ്യത്തെ തുട൪ന്ന് തിങ്കളാഴ്ച രാവിലെ 10ന് ടീം ശ്രീലങ്കൻ എയ൪ലൈൻസിൻെറ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. ബംഗ്ളാദേശിൽനിന്നത്തെിയ ഒരു ടീമും തമിഴ്നാട്ടിലെ എട്ട് പ്രാദേശിക ടീമുകളുമടക്കം 10 ടീമുകളാണ് ടൂ൪ണമെൻറിൽ ഉണ്ടായിരുന്നത്. ടൂ൪ണമെൻറ് മാറ്റമില്ലാതെ നടക്കുമെന്ന് സംഘാടക൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
