ഹൈകോടതി ജഡ്ജിയുടെ ലൈംഗികാതിക്രമം; വനിതാ ജഡ്ജി രാജിവച്ചു
text_fieldsന്യൂഡൽഹി: ഹൈകോടതി ജഡ്ജി ലൈംഗികമായി ശല്യപ്പെടുത്തുന്നെന്ന ആരോപണമുന്നയിച്ച് വനിതാ അഡീഷനൽ ജഡ്ജി രാജിവച്ചു.
ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ ഗ്വാളിയോറിലെ വനിതാ ജഡ്ജിയാണ് രാജിവച്ചത്. ഇത് സംബന്ധിച്ച പരാതി വനിതാ ജഡ്ജി രാഷ്ട്രപതിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രിക്കും നൽകി.
ജഡ്ജിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ഐറ്റം ഡാൻസ് ചെയ്യാൻ നി൪ബന്ധിച്ചതായി വനിതാ ജഡ്ജി പരാതിയിൽ പറയുന്നു. മധ്യപ്രദേശ് ഹൈകോടതിയിലെ ജഡ്ജി നിരന്തരം ശല്യപ്പെടുത്തുന്നതായും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും ആരോപിച്ചു.
ജൂലൈ 15 നാണ് അഡീഷനൽ ജഡ്ജി രാജിവെച്ചത്. ജുഡീഷ്യൽ ഓഫീസറായ ഒരു വനിതയെ ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കിൽ എന്ത് ഭരണഘടനാപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ പ്രവ൪ത്തിക്കുന്നതെന്നും വനിതാ ജഡ്ജി പരാതിയിൽ ചോദിച്ചു.
ഒൗദ്യോഗികമായും ജഡ്ജി തന്നെ പീഡിപ്പിക്കുകയാണ്. തന്നെക്കുറിച്ച് മധ്യപ്രദേശ് ഹൈകോടതി ജഡ്ജിക്ക് തെറ്റായ റിപ്പോ൪ട്ട് നൽകി. മകളുടെ അധ്യയന വ൪ഷത്തിന് ഇടയിൽ വിദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റം നീട്ടണമെന്ന അപേക്ഷ നിരസിച്ചു. ജോലിയുടെ അന്തസും അഭിമാനവും സ്ത്രീത്വവും നിലനി൪ത്തുന്നതിനാണ് രാജിവെക്കുന്നതെന്നും കത്തിൽ പറഞ്ഞു.
എന്നാൽ പരാതി തന്‍്റെ കയ്യിൽ കിട്ടിയിട്ടില്ളെന്നും കിട്ടിയാലുടൻ നടപടിയെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആ൪.എം ലോധ പറഞ്ഞു. മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ഇത് സംബന്ധിച്ച റിപ്പോ൪ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
