Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2014 3:58 PM IST Updated On
date_range 4 Aug 2014 3:58 PM ISTയുവതിയെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച; പ്രതിയെ നാട്ടുകാര്‍ പിടികൂടി
text_fieldsbookmark_border
ശ്രീകണ്ഠപുരം: യുവതിയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണും പണവും ബാഗും കവരുകയും ചെയ്ത പ്രതിയെ നാട്ടുകാര്‍ പിടികൂടി. മലപ്പുറം ചേലേമ്പ്ര സ്വദേശിയും ശ്രീകണ്ഠപുരം കൂട്ടുംമുഖം പന്ന്യാലില്‍ വാടക താമസക്കാരനുമായ പൂക്കാടത്ത് കൃഷ്ണദാസ് എന്ന കൃഷ്ണനെ (46)യാണ് ശ്രീകണ്ഠപുരം എസ്.ഐ കെ.കെ. വിജയന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് ചെങ്ങളായി ചേരന്‍കുന്ന്-എടക്കുളം റോഡിലാണ് പ്രതി യുവതിയെ തടഞ്ഞ് പിടിച്ചുപറി നടത്തിയത്. എടക്കുളത്തെ പി. ഷംന ടൗണില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകവെ ആള്‍താമസമില്ലാത്ത സ്ഥലത്തത്തെിയപ്പോള്‍ പ്രതി ഓടിവന്ന് യുവതിയെ തള്ളിയിടുകയും കഴുത്തില്‍നിന്ന് സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്. മാല കിട്ടാതായതോടെ മൊബൈല്‍ ഫോണും ബാഗും പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ പ്രതിക്കായി ഏറെനേരം തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഏറെ വൈകി ചെങ്ങളായി-ചെമ്പിലേരി റോഡില്‍ ഒരുസംഘം യുവാക്കള്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഏറെക്കാലമായി ചെങ്കല്‍പണയിലും മറ്റും തൊഴില്‍ ചെയ്തിരുന്നയാളായതിനാലാണ് പ്രതിയെ നാട്ടുകാര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
