ബോള്‍ട്ട് തന്നെ താരം
text_fieldsഗ്ളാസ്ഗോ: വേഗത്തിൻെറ രാജാവിനു മുന്നിൽ അന്യമായിരുന്ന അവസാന വിജയപീഠവും കീഴടങ്ങി. കോമൺവെൽത്ത് ഗെയിംസ് ആഗ്രഹിച്ചതു പോലെ ഉസൈൻ ബോൾട്ട് സ്വ൪ണം നേടി. 4x100 മീറ്റ൪ റിലേയിലാണ് ജമൈക്കയുടെ മിന്നും താരത്തിൻെറ നേട്ടം എന്നത് തിളക്കം കുറക്കുന്നില്ല. അവസാന ലാപിൽ ബാറ്റൺ സ്വീകരിച്ചുകൊണ്ടുള്ള ബോൾട്ടിൻെറ കുതിപ്പാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെ പിന്തള്ളി സ്വ൪ണവും ഗെയിംസ് റെക്കോഡും കരീബിയൻ മണ്ണിലേക്ക് പറന്നത്.
വലിയ നേട്ടങ്ങൾ നിരവധിയുണ്ടായെങ്കിലും ഈ വേദിയിലെ സ്വ൪ണ നേട്ടം താൻ ഒരുപാട് വിലമതിക്കുന്നതായി മത്സരത്തിനു ശേഷം ബോൾട്ട് പറഞ്ഞു. ആറ് ഒളിമ്പിക് സ്വ൪ണവും എട്ട് ലോക ചാമ്പ്യൻഷിപ് സ്വ൪ണവും അടങ്ങുന്ന തൻെറ ‘കലക്ഷനിൽ ’ ഇല്ലാതിരുന്ന ഒരേ ഒരു സ്വ൪ണം സ്വന്തമാക്കിയതിൻെറ സന്തോഷം അദ്ദേഹം വാക്കുകളിലും വിജയാഘോഷത്തിലും പ്രകടമാക്കി. അലറിവിളിച്ചും ആരാധക൪ക്ക് കൈകൊടുത്തും അവ൪ക്കൊപ്പം ഫോട്ടോക്ക് പോസ്ചെയ്തും സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും താരം വിജയനിമിഷങ്ങൾ കൂടുതൽ ഹൃദ്യമാക്കി. 40 മിനിറ്റോളമാണ് ബോൾട്ടും കൂട്ടുകാരും ആരാധക൪ക്ക് ആവേശം പകരാൻ ചെലവഴിച്ചത്.
മത്സരത്തിൻെറ അവസാന ലാപിൽ ബോൾട്ട് ബാറ്റൺ ഏറ്റു വാങ്ങുമ്പോൾ ഇംഗ്ളണ്ടിൻെറ ഡാനി ടാൽബോട്ടും ഒപ്പത്തിനൊപ്പമുണ്ടായിരുന്നു. എന്നാൽ, വേഗത്തിൻെറ പാരമ്യത്തിലേക്കത്തൊൻ നിമിഷങ്ങൾ മാത്രമായിരുന്നു ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന് വേണ്ടിവന്നത്. ഇംഗ്ളീഷുകാരനെ പിന്തള്ളി ബോൾട്ട് ഫിനിഷ് ലൈൻ കടന്നപ്പോൾ 37.58 എന്ന പുതിയ ഗെയിംസ് റെക്കോഡ് പുരുഷന്മാരുടെ 4x1100 മീറ്റ൪ റിലേയിൽ എഴുതിച്ചേ൪ക്കപ്പെട്ടു. പഴങ്കഥയായത് 16 വ൪ഷങ്ങൾക്കു മുമ്പ് ക്വാലാലംപൂ൪ ഗെയിംസിൽ ഇംഗ്ളണ്ട് സ്ഥാപിച്ച 38.20 എന്ന റെക്കോഡ്.
അടുത്തൊരു കോമൺവെൽത്ത് അങ്കത്തിന് താനുണ്ടാകില്ളെന്നുള്ള കാര്യവും ബോൾട്ട് മത്സര ശേഷം വ്യക്തമാക്കി. ‘2016 ലെ റയോ ഒളിമ്പിക്സിനുശേഷം വിരമിക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2017ൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് ഞാൻ പങ്കെടുക്കണമെന്നുള്ള നി൪ബന്ധത്തിന് വഴങ്ങി അത് ഒരു വ൪ഷം നീട്ടാൻ തീരുമാനിച്ചു. ആ മത്സരങ്ങളായിരിക്കും കരിയറിലെ അവസാനത്തേത്. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ എത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ, അത് ഒരു അത്ലറ്റ് എന്ന നിലയിൽ ആയിരിക്കില്ല.’ ഇത്തവണത്തെ ഗെയിംസിന് തൻെറ സാന്നിധ്യംകൊണ്ടുതന്നെ പതിന്മടങ്ങ് മൂല്യം പക൪ന്ന താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
