Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2014 4:35 PM IST Updated On
date_range 3 Aug 2014 4:35 PM ISTനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം എത്തിക്കണം –ജില്ലാ വികസന സമിതി
text_fieldsbookmark_border
കോഴിക്കോട്: കാലവര്‍ഷത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ജില്ലാ വികസന സമിതി. കക്കയം ഡാമില്‍നിന്നുള്ള വെള്ളം തുറന്നുവിടുമ്പോള്‍ സമീപ പ്രദേശത്ത് കൃഷിനാശമുണ്ടാകുന്നത് തടയാന്‍ നടപടി വേണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഡാമിലെ സ്പില്‍വേയോട് ചേര്‍ന്ന ജലനിര്‍ഗമന തോട് ആഴം കൂട്ടിയും പാര്‍ശ്വഭിത്തി നിര്‍മിച്ചും പരിഹാരമുണ്ടാക്കണം. വെള്ളത്തിന്‍െറ ഭീതിജനകമായ ഒഴുക്കുമൂലം പ്രദേശത്തുനിന്ന് ജനങ്ങള്‍ മാറിത്താമസിക്കേണ്ട അവസ്ഥയുണ്ടാകുന്നതായും പ്രമേയത്തില്‍ പറഞ്ഞു. കാലവര്‍ഷം മൂലമുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നടപടി വേണമെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ മലയോരമേഖലകളില്‍ കാലവര്‍ഷംമൂലം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുഴകള്‍ കരകവിഞ്ഞൊഴുകുന്നതും മലമുകളില്‍ നിന്ന് പാറകള്‍ അടര്‍ന്ന് വീഴുന്നതും മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്നതായി പ്രമേയത്തില്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലയില്‍ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്.) എത്തിയതായി ജില്ലാ കലക്ടര്‍ സി.എ. ലത യോഗത്തെ അറിയിച്ചു. അഗതി ആശ്രയ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയില്‍ വീട് അനുവദിക്കുന്നതിന് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സി.കെ. നാണു എം.എല്‍.എ ആവശ്യപ്പെട്ടു. ഏറ്റവും ദരിദ്രരായവരാണ് കുടുംബശ്രീ വഴി നടപ്പാക്കുന്ന അഗതി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വ്യക്തമായ ഒമ്പത് ഘടകങ്ങള്‍ വിലയിരുത്തി സുതാര്യമായ നടപടികളിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നതെന്നും സി.കെ. നാണു എം.എല്‍.എ പറഞ്ഞു. കരാറുകാരുടെ നിസ്സഹകരണവും സമരവും കാരണം സര്‍ക്കാറിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് പി.ടി.എ. റഹീം എം.എല്‍.എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ ആസ്തി വികസന പദ്ധതി ഉള്‍പ്പെടെയുള്ളവ സമരം മൂലം അവതാളത്തിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, സി. മോയിന്‍കുട്ടി, സി.കെ. നാണു, പുരുഷന്‍കടലുണ്ടി, പി.ടി.എ. റഹീം, എം.കെ. രാഘവന്‍ എം.പിയുടെ പ്രതിനിധി ജി. അരവിന്ദന്‍, ജില്ലാ കലക്ടര്‍ സി.എ. ലത, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
