Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവേനല്‍ക്കാല...

വേനല്‍ക്കാല ആഘോഷത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
വേനല്‍ക്കാല ആഘോഷത്തിന് ഇന്ന് തുടക്കം
cancel

ദുബൈ: ദുബൈയുടെ വേനൽക്കാല ഉത്സവമായ സമ്മ൪ സ൪പ്രൈസസിന് ശനിയാഴ്ച തുടക്കം. സെപ്റ്റംബ൪ അഞ്ച് വരെ നീളുന്ന ആഘോഷത്തിൻെറ ഭാഗമായി നിരവധി വിനോദ പരിപാടികളും സമ്മാന പദ്ധതികളുമാണ് സന്ദ൪ശക൪ക്കായി ഒരുക്കിയിരിക്കുന്നത്. ദുബൈയെ കുടുംബ ഷോപ്പിങിൻെറ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ദുബൈ ടൂറിസം വകുപ്പിന് കീഴിലെ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ളിഷ്മെൻറാണ് സമ്മ൪ സ൪പ്രൈസസിൻെറ സംഘാടക൪. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന മുദ്ഹിശ് വേൾഡ്, ബു൪ജുമാനിൽ നടക്കുന്ന ട്രാൻസ്ഫോ൪മേഴ്സ് ഷോ, മി൪ദിഫ് സിറ്റി സെൻററിലെയും ദേര സിറ്റി സെൻററിലെയും സ്കൈ ലാൻേറഴ്സ് സ്പൈറോ അഡ്വഞ്ച൪ തുടങ്ങിയവ കുടുബാംഗങ്ങൾക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്നു.
മാളുകളിലും സൂഖുകളിലും ഷോപ്പിങിനത്തെുന്നവ൪ക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ വിലക്കുറവിൽ ലഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങും. 200 ദി൪ഹത്തിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവ൪ക്ക് കൂപ്പൺ ലഭിക്കും. ഇത് നറുക്കിട്ടെടുത്ത് 20 ലക്ഷം വരെയുള്ള സമ്മാനങ്ങളും ആറ് ബി.എം.ഡബ്ള്യു കാറുകളും ലഭിക്കും. ഓരോ ആഴ്ചയും ഒരാൾക്കാണ് കാ൪ സമ്മാനം.
മെഗാ ബമ്പ൪ പ്രൈസായി ബി.എം.ഡബ്ള്യു എക്സ് ഫൈവ് ഒരാൾക്ക് ലഭിക്കും.

Show Full Article
TAGS:
Next Story