വാനരസേന ലങ്കയിലേക്ക്
text_fieldsവാനരസേന ലങ്കയിലേക്ക് കടക്കുന്നതിന് മുന്നോടിയായി മഹേന്ദ്ര പ൪വതത്തിൻെറ കൊടുമുടി കയറി. ദശരഥ രാമൻെറ മുന്നിൽ കാണാതായതോ? ഇരമ്പിയാ൪ക്കുന്ന സമുദ്രം, ‘രാമൻ പറഞ്ഞു. സീതാ വിരഹം, ദു$ഖകരം. രാവണൻ സീതയെ കൊണ്ടുപോയതും ദു$ഖകരം. പക്ഷേ, അതിനൊക്കെ മുകളിലാണ് ഇനിയെന്നെങ്കിലും സീതയെ കാണാനാവുമോ എന്ന ദു$ഖം’.
ലങ്കയിലും രാവണ സേന സുസജ്ജമായിനിന്നു. രാവണന് പണ്ടെങ്ങുമില്ലാത്ത ഒരു അധീരത തോന്നി. കേവലം ഒരു കുരങ്ങൻ വന്ന് ലങ്ക ചാമ്പലാക്കിയില്ളേ? അപ്പോൾ ദ൪ബാറിലെ എല്ലാവരും രാവണനെ സമാധാനിപ്പിച്ചു. കേവലം ഒരു മനുഷ്യനാണ് രാമൻ. അങ്ങോ ഇന്ദ്രനെ പിടിച്ചുകെട്ടിയ, കൈലാസം അമ്മാനമാടിയ സാക്ഷാൽ ലങ്കാധിപതി. പക്ഷേ, വിഭീഷണൻ മാത്രം പറഞ്ഞു. ‘ഞാൻ സത്യം പറയുകയാണ്. ആരും ഈ സദസ്സിൽ രാമനെ വെല്ലാൻ കെൽപുള്ളവരില്ല. ശ്രീരാമനെ ശരണം പ്രാപിക്കാത്തവനെ മഹാദേവനുപോലും രക്ഷിക്കാൻ വയ്യ. അതുകൊണ്ട് ധ൪മം ത്യജിക്കാതെ സീതയെ മടക്കി നൽകണം’. രാവണൻ വിഭീഷണനെ ചീത്ത പറഞ്ഞു. സഭയിൽനിന്ന് പുറത്താക്കി വിഭീഷണൻ രാമൻെറ അടുക്കൽ അഭയം ചോദിച്ചുപോയി ഇപ്രകാരം പറഞ്ഞു. എൻെറ ജ്യേഷ്ഠൻ രാവണൻ അങ്ങയുടെ പത്നിയെ അപഹരിച്ച് അശോകവനത്തിൽ ഇരുത്തിയിരിക്കുന്നു. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഞാൻ രാമനിൽ ശരണാഗതി തേടുന്നു. ആ൪ക്കായാലും ശരണം നൽകുന്നവനാണ് രാമൻ എന്നാണല്ളോ കേൾക്കുന്നത്?’
ശ്രീരാമൻ ചിരിച്ചു. പിന്നെ തൻെറ അനുചരന്മാരോട് ച൪ച്ചയിലേ൪പ്പെട്ടു. അംഗദൻ പറഞ്ഞു. വിഭീഷണനെ വിശ്വസിക്കരുത്. ചാരനായിരിക്കാം. ശരഭനും ജാംബവാനും അതിനോട് യോജിച്ചു. ഹനുമാൻ മാത്രം വിഭീഷണൻ അഭയ യോഗ്യനെന്നു പറഞ്ഞു. ശ്രീരാമൻ പറഞ്ഞു. അഭയം യാചിച്ചവ൪ക്ക് അതു നൽകുകയാണ് രാജധ൪മം. അഭയം നൽകുന്നത് അശ്വമേധയാഗത്തിന് സമം. ചോദിക്കുന്നവന് അതു നൽകാതിരിക്കുന്നതോ ബ്രഹ്മഹത്യക്ക് സമവും. ഉദാഹരണമായി രണ്ടുപ്രാവുകളുടെ കഥ പറഞ്ഞു. കാട്ടാളൻ പെൺപ്രാവിനെ അമ്പെയ്തു വീഴ്ത്തി. അപ്പോൾ പെയ്തകൊടും മഴയത്ത് തീക്കൂട്ടി പ്രാവിനെ പൊരിച്ചുതിന്നാനാവാതെ കാട്ടാളൻ വിഷമിക്കുമ്പോൾ ആൺപ്രാവ് ഉണങ്ങിയ കമ്പുകളും മറ്റും കൊണ്ടുകൊടുത്തു. പെൺപ്രാവിനെ തിന്ന് വിശപ്പുമാറാത്ത കാട്ടാളന് ആൺപ്രാവ് സ്വയം തീയിൽ ചാടി മരിച്ച് തൻെറ ദേഹവും കാട്ടാളന് ഭക്ഷണമാക്കി.
കേവലം ഒരു പക്ഷിക്ക് അത് ചെയ്യാമെങ്കിൽ സൂര്യവംശിയായ രാമന് സാധിക്കയില്ളേ? രാമൻ അഭയത്തിന് മടിക്കുമെന്നോ? അതുണ്ടാവുകയില്ല. അഭയം ചോദിക്കുന്നത് രാവണൻ തന്നെയായാലും സൂര്യവംശിയായ രാമൻ നൽകുക തന്നെ ചെയ്യും. അചഞ്ചലമാണ് അഭയദാനത്തിൽ രാമൻെറ മനസ്സ്. ഒരിക്കൽ രാമൻെറ കരംഗ്രഹിച്ചാലോ രാമപാദം ചേരുംവരെ ശ്രീരാമൻ ഉപേക്ഷിക്കയുമില്ല. അതാണ് രാമനിൽ ശരണാഗതിയാകുന്നവരുടെ ഭാഗ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
