മനാമ: മലയാളിയെ കാറിൽ മരിച്ച നിലയിൽ കണ്ടത്തെി. അമേരിക്കൻ മിഷൻ ആശുപത്രിയിൽ പ്ളംബറായി ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശി ശിവൻകുട്ടിയെ (52) ആണ് വ്യാഴാഴ്ച രാവിലെ മനാമ ഓറിയൻറൽ പാലസ് ഹോട്ടലിന് സമീപം കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിത്തിരിച്ച ശിവൻകുട്ടി രാത്രി വൈകി കാറിൽ തിരിച്ചത്തെിയതായി പറയുന്നു. എന്നാൽ, ഇതേ കാറിൽ തന്നെയാണ് മൃതദേഹമുണ്ടായിരുന്നത്. മൃതദേഹം കണ്ടത്തെിയ പോലീസ് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നത്രെ. മദ്യപാനിയായിരുന്നുവെന്ന് സഹപ്രവ൪ത്തക൪ വ്യക്തമാക്കി. സൽമാനിയ ആശുപത്രി മോ൪ച്ചറിയിലുള്ള മൃതദേഹം നിയമ നടപടി പൂ൪ത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടുപോകും. ഭാര്യ: മായ, മക്കൾ: ആദ൪ശ്, ഐശ്വര്യ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2014 9:41 AM GMT Updated On
date_range 2014-08-01T15:11:22+05:30മാവേലിക്കര സ്വദേശി കാറില്‍ മരിച്ച നിലയില്‍
text_fieldsNext Story