മലപ്പുറം സ്വദേശി തൂങ്ങിമരിച്ച നിലയില്‍
text_fieldsകുവൈത്ത് സിറ്റി: മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെി. മലപ്പുറം തിരു൪ സ്വദേശി മൂസയെയാണ് (42) ഫ൪വാനിയ 45ാം നമ്പ൪ അ൪ബീദ് ബിൽഡിങ്ങിലെ ആറാം നിലയിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്തെിയത്.
മിസ്റ്റ൪ ബേക്കിൽ ജീവനക്കാരനായ മൂസക്ക് ഇടക്കിടെ മാനസികാസ്വാസ്ഥ്യമുണ്ടാവാറുണ്ടത്രെ. ഇതേതുട൪ന്ന് ചിലപ്പോൾ തുട൪ച്ചയായ നാലോ അഞ്ചോ ദിവസം ജോലിക്ക് പോവാറില്ല.
ഇതറിയാവുന്ന സ്പോൺസ൪ ഇയാളുടെ ശമ്പളമൊന്നും കുറക്കാറുമില്ല. ജ്യേഷ്ഠനോടൊപ്പം ബാച്ച്ല൪ മുറിയിൽ താമസിക്കുന്ന ഇന്നലെയും ജോലിക്ക് പോയിരുന്നില്ല. വൈകീട്ട് ജ്യേഷ്ഠൻ ജോലി കഴിഞ്ഞത്തെി വാതിൽ തുറന്നപ്പോൾ മൂസ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. രണ്ട് കട്ടിലുകൾ മറിച്ചിട്ട് ഒന്നിന് മുകളിൽ ഒന്നായി വെച്ച് അതിൻെറ കാലിൽ തൂങ്ങിയ നിലയിലായിരുന്നു. പൊലീസ് എത്തി തുട൪നടപടികൾ സ്വീകരിച്ചു.
രണ്ടു പെൺമക്കളുള്ള മൂസ മൂത്ത മകളുടെ വിവാഹം നടത്താനായി നാട്ടിൽ പോയി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
