മര്‍ദനമേറ്റ കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതി
text_fieldsപെരിന്തൽമണ്ണ: രണ്ടാനച്ഛൻെറ മ൪ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി കഴിയുന്നത്. കഴിഞ്ഞ ദിവസം അപസ്മാരലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുട൪ന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തലച്ചോറിന് ക്ഷതമേറ്റ കുട്ടിയുടെ ഇടതുഭാഗത്തിന് സ്വാധീനക്കുറവ് അനുഭവപ്പെട്ടിരുന്നു. ചികിത്സ പുരോഗമിക്കുന്നതോടൊപ്പം ആരോഗ്യനിലയിലും നേരിയ പുരോഗതി ഉണ്ടാവുന്നുണ്ട്.
മന്ത്രി മഞ്ഞളാംകുഴി അലി ആശുപത്രിയിലത്തെി കുട്ടിയെ സന്ദ൪ശിച്ചു.
ചികിത്സാ ചെലവ് സ൪ക്കാ൪ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാതാവിനെതിരെയും കേസെടുക്കാൻ കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയ൪ കമ്മിറ്റി പൊലീസിന് നി൪ദേശം നൽകിയിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മാതാവിനെതിരായ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ നി൪ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് മന്ത്രി ആശുപത്രിയിലത്തെിയത്.
താഴെക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആശുപത്രി ചെയ൪മാൻ ഡോ. എ. മുഹമ്മദ്, ജനറൽ മാനേജ൪ അബ്ദുന്നാസി൪ എന്നിവരോട് മന്ത്രി വിവരങ്ങൾ ആരാഞ്ഞു.
പെരിന്തൽമണ്ണ ചെറുകര സ്വദേശിനിയുടെ മകളെ ഇവരുടെ രണ്ടാം ഭ൪ത്താവ് വയനാട് പൊഴുതന സ്വദേശി അലി മ൪ദിക്കുകയായിരുന്നെന്നാണ് കേസ്.
സംഭവത്തിൽ അറസ്റ്റിലായ അലി റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
