കേന്ദ്രജീവനക്കാരുടെ സൈബര്‍ ഡാറ്റ തയാറാക്കുന്നു
text_fieldsന്യൂഡൽഹി: വിവിധതലങ്ങളിൽ ജോലിചെയ്യുന്ന കേന്ദ്ര സ൪ക്കാ൪ ജീവനക്കാരുടെ വിശദാംശങ്ങൾ ക്രോഡീകരിച്ച് ദേശീയതലത്തിൽ സൈബ൪ ഡാറ്റ സൂക്ഷിക്കാൻ വിവരശേഖരണം തുടങ്ങി.
ഓരോ കേന്ദ്ര സ൪ക്കാ൪ ജീവനക്കാരൻെറയും പേര്-മേൽവിലാസങ്ങൾക്കു പുറമെ മറ്റു വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഡാറ്റ ക്രോഡീകരിക്കുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റിൻെറ മേൽനോട്ടത്തിലാണ് ഈ പ്രവ൪ത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ, പേഴ്സനൽകാര്യ മന്ത്രാലയത്തിനല്ല, വാ൪ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഐ.ടി മന്ത്രാലയത്തിനുമാണ് ഇതിൻെറ ചുമതല നൽകിയിരിക്കുന്നത്. ഇതിനാവശ്യമായ വിവരങ്ങൾ നൽകാൻ കേന്ദ്രമന്ത്രാലയങ്ങൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്. കേന്ദ്രജീവനക്കാരെക്കുറിച്ച വിശദമായ വിവരശേഖരണം ഇതാദ്യമാണ്.
ആധാ൪ നമ്പറുമായി ബന്ധപ്പെടുത്തി തയാറാക്കുന്ന സൈബ൪ ഡാറ്റ പ്രയോജനപ്പെടുത്തി, രാജ്യത്തിൻെറ ഏതു കോണിലുമുള്ള കേന്ദ്രസ൪ക്കാ൪ ജീവനക്കാരൻെറ പൂ൪ണവിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഉന്നതതലത്തിലുള്ളവ൪ക്ക് സാധിക്കും.
ഹാജ൪, പ്രവ൪ത്തന പശ്ചാത്തലം, സ്വഭാവം, രഹസ്യ റിപ്പോ൪ട്ട് സംബന്ധമായ വിവരങ്ങൾ എന്നിവയെല്ലാം ഇങ്ങനെ ലഭ്യമാക്കാം. ഇ-മെയിൽ വിലാസം, മൊബൈൽ നമ്പ൪ എന്നിവയടക്കം രേഖപ്പെടുത്തുന്നതു കൊണ്ട് നേരിട്ട് ഉടനടി ബന്ധപ്പെടുകയുമാവാം. കേന്ദ്രജീവനക്കാരുടെ എണ്ണം 36 ലക്ഷമെന്നാണ് കണക്കാക്കുന്നത്.
റെയിൽവേ ജീവനക്കാരും ഇക്കൂട്ടത്തിൽ പെടും. സൈന്യത്തിലും അ൪ധസേനയിലുമുള്ളവ൪ ഏതാണ്ട് 25 ലക്ഷമാണ്. കേന്ദ്രജീവനക്കാരുടെ വിവരശേഖരണത്തിൻെറ ചുവടുപിടിച്ച് സംസ്ഥാന ജീവനക്കാരുടെ സൈബ൪ ഡാറ്റ പിന്നീട് തയാറാക്കുന്നതിനും പരിപാടിയുണ്ട്. കേന്ദ്രജീവനക്കാ൪ സ്വത്ത്, നിക്ഷേപ, ബാധ്യതാ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് അടുത്തയിടെ കേന്ദ്രം നി൪ദേശിച്ചിരുന്നു. സ്വന്തം വിവരങ്ങൾക്കൊപ്പം ഭാര്യയുടെയും ആശ്രിതരായ മക്കളുടെയും വിവരങ്ങളും ഇങ്ങനെ വെളിപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
