നിയമസഭാ സാമാജികര്‍ക്ക് അമേരിക്കന്‍ പരിശീലനം: ലീഗ്, സി.പി.ഐ, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പങ്കെടുക്കും
text_fieldsന്യൂഡൽഹി: നിയമസഭാ സാമാജിക൪ക്കായി അമേരിക്കൻ പരിശീലനം. യാത്രയുടെയും താമസത്തിൻെറയും പരിശീലനത്തിൻെറയും മുഴുവൻ ചെലവും അമേരിക്കൻ ഭരണകൂടം വഹിക്കുന്ന പരിപാടിയിൽ കേരളത്തിൽനിന്ന് കോൺഗ്രസിന് പുറമെ ലീഗ്, സി.പി.ഐ എം.എൽ.എമാ൪ പങ്കെടുക്കും. എന്നാൽ, സ്വന്തം ചേരിയിലേക്ക് കൊണ്ടുവരാനുള്ള അമേരിക്കൻ തന്ത്രമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം അഖിലേന്ത്യാ നേതൃത്വം പാ൪ട്ടിയുടെ എം.എൽ.എയെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കി.
കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിൽ, അൻവ൪ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, സി.പി.എം എം.എൽ.എ ടി.വി. രാജേഷ്, സി.പി.എം പിന്തുണക്കുന്ന സ്വതന്ത്രൻ കെ.ടി. ജലീൽ, സി.പി.ഐയുടെ ഇ.എസ്. ബിജിമോൾ, മുസ്ലിംലീഗിൻെറ എൻ. ശംസുദ്ദീൻ എന്നിവരെയായിരുന്നു അമേരിക്കൻ പരിശീലനത്തിനായി ആദ്യം തെരഞ്ഞെടുത്തത്. ടി.വി. രാജേഷിനാണ് സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിൻെറ വിലക്ക് വന്നത്. അമേരിക്കൻ ഭരണകൂടത്തിൻെറ ചെലവിൽ ഇത്തരമൊരു പരിശീലന പരിപാടിക്ക് പോകുന്നത് അംഗീകരിക്കാൻ കഴിയില്ളെന്നായിരുന്നു ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിൻെറ നിലപാട്. മൂന്നാംലോക രാജ്യങ്ങളിലെ യുവനേതാക്കളെ തങ്ങളുടെ വരുതിയിലാക്കുന്നതിനാണ് ഇത്രയും പണം ചെലവിട്ട് അമേരിക്കൻ ഭരണകൂടം ഇത്തരം പരിപാടികൾ നടത്തുന്നതെന്നും കാരാട്ട് വ്യക്തമാക്കി. പാ൪ട്ടി നേതാക്കൾക്ക് സ്വന്തം ചെലവിലോ മറ്റു സന്നദ്ധസംഘടനകളുടെ ചെലവിലോ അമേരിക്കൻ യാത്ര നടത്താമെങ്കിലും ഭരണകൂടത്തിൻെറ ചെലവിലുള്ള യാത്ര ആശാസ്യമല്ളെന്ന് അദ്ദേഹം ഓ൪മിപ്പിച്ചു. തുട൪ന്ന് രാജേഷ് പിന്മാറി. ഇതോടെ, സി.പി.എം നി൪ദേശമില്ളെങ്കിലും ആ വഴി തെരഞ്ഞെടുക്കാൻ പാ൪ട്ടി സ്വതന്ത്രൻ കെ.ടി. ജലീലും നി൪ബന്ധിതനായി. എന്നാൽ, ലീഗും സി.പി.ഐയും പുനരാലോചനക്ക് തുനിഞ്ഞില്ല. അതോടെ പിന്മാറിയവ൪ക്ക് പകരം സാമാജികരെ കണ്ടെത്തേണ്ടിവന്നു. സി.പി.എമ്മിന് പകരം ഒരു ലീഗ് എം.എൽ.എക്ക് കൂടിയാണ് അവസരം ലഭിച്ചത്.
മുസ്ലിംലീഗിലെ കെ.എം. ഷാജിയുടെയും കോൺഗ്രസിലെ വി.ടി. ബൽറാമിൻെറയും പേരുകളാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപാ൪ട്ട്മെൻറ് അംഗീകരിച്ചതെന്ന് സ്പീക്ക൪ ജി. കാ൪ത്തികേയൻ ‘മാധ്യമ’ത്തോട് പറഞ്ഞു. യു.ഡി.എഫിലെ മറ്റു രണ്ട് പാ൪ട്ടികളുടെ സാമാജികരുടെ പേരുകൾ കൂടി സമ൪പ്പിച്ചെങ്കിലും അതിന് അനുമതി ലഭിച്ചില്ല. അമേരിക്കൻ ഫെഡറൽ ഭരണരീതിയെക്കുറിച്ച് സാമാജിക൪ക്ക് പരിജ്ഞാനം ഉണ്ടാക്കുന്നതിനാണ് പരിശീലന പരിപാടിയെന്നാണ് അമേരിക്കൻ സ്ഥാനപതി കാര്യാലയം സ്പീക്കറെ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
