മാരകായുധങ്ങളുമായി മുഖംമൂടിസംഘം 30 പവൻ കവർന്നു
text_fieldsമണ്ണുത്തി: മാരകായുധങ്ങളുമായി എത്തിയ മുഖംമൂടി സംഘം ഡോക്ടറുടെ വീട്ടിൽനിന്ന് 30 പവന്‍ സ്വർണാഭരണവും 80,000 രൂപയും കവർന്നു. മണ്ണുത്തി മുല്ലക്കര ഡോണ്‍ബോസ്‌കോ സ്കൂളിന് സമീപം ആട്ടോക്കാരന്‍ വീട്ടില്‍ ഡോ. ക്രിസ്റ്റോയുടെ വീട്ട ിലാണ് ശനിയാഴ്ച കവര്‍ച്ച നടന്നത്.
പുലർച്ചെ മുന്നോടെയാണ് മുൻവാതിൽ തകർത്ത് നാലംഗസംഘം വീട്ടിൽ കടന്നത്. സായുധസംഘത്തെ നേരിടാനാകാതെ സ്വർണവും പണവും ഡോക്ടർ എടുത്തുനല്‍കുകയായിരുന്നു. ഇവരുടെ മോബൈലും കൈക്കലാക്കി. അക്രമി സംഘം ആദ്യം ഡോക്ടറുടെ അമ്മയെ ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ എവിടെയാണെന്ന് മനസ്സിലാക്കി. അമ്മയെ തടഞ്ഞുെവച്ചശേഷം മറ്റുള്ളവർ ഡോക്ടറെ വിളിച്ചുണർത്തി സ്വർണവും പണവും ആവശ്യപ്പെടുകയായിരുന്നു. ഫോൺ അടക്കം കൈകലാക്കി സംഘം രക്ഷപ്പെട്ടു. സി.സി ടി.വിയുടെ സെറ്റപ്പ് ബോക്‌സ് ഉള്‍പ്പെടെ അഴിച്ചുകൊണ്ടുപോയി. സംഘ നേതാവ് ഇംഗ്ലീഷിലാണ് സംസാരിച്ചത്. മറ്റുള്ളവര്‍ തമിഴ് കലര്‍ന്ന മലയാളത്തിലും. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം എത്തിയത് എന്ന് സംശയിക്കുന്നു. ഡ്രൈവര്‍ മധുര സ്വദേശിയാണ് എന്നും പൊലീസിന് സൂചന ലഭിച്ചു.
സംശയാസ്പദ നിലയില്‍ രാത്രി ഒരു വാഹനം പൊലീസ് കണ്ടിരുന്നു. എന്നാല്‍, രാവിലെ ഏഴോടെയാണ് കവര്‍ച്ച വിവരം പുറംലോകം അറിഞ്ഞത്. അതിനാൽ, മോഷ്ടാക്കൾക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചു. വിരലടയാള വിദഗ്ധരും, പൊലീസ് നായയും പരിശോധന നടത്തി. മണ്ണുത്തി സി.ഐ എം. ശശിധരന്‍പിള്ളയുടെ നേതൃത്വത്തിൽ അമ്പേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
