ബ്ളാക് മെയിലിങ് കേസ്: എം.എല്‍.എ ഹോസ്റ്റലില്‍ ഒളിച്ചുതാമസിച്ച പ്രതി പിടിയില്‍
text_fieldsതിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിൽ ഒളിച്ചുതാമസിച്ച കൊച്ചി പെൺവാണിഭ ബ്ളാക്മെയിലിങ് കേസിലെ പ്രതി ചേ൪ത്തല സ്വദേശി ജയചന്ദ്രനെ ഹോസ്റ്റലിനടുത്തുനിന്ന് പൊലീസ് പിടികൂടി. പൊലീസ് റെയ്ഡിനിടെ കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. കോൺഗ്രസിലെ മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദിൻെറ പേരിൽ എടുത്ത പഴയ ബ്ളോക്കിലെ 47ാം നമ്പ൪ മുറിയിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. എം.എൽ.എ ഹോസ്റ്റലിൽ ക്രിമിനൽ കേസ് പ്രതി ഒളിവിൽ താമസിച്ചത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കി. എം.എൽ.എ ഹോസ്റ്റലിലേക്ക് യുവജനസംഘടനകൾ മാ൪ച്ചും ധ൪ണയും നടത്തി. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അന്വേഷണത്തിന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയാണ് കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം ജയചന്ദ്രനെ അറസ്റ്റ് ചെയ്തത്. പരിചയക്കാരനും പാ൪ട്ടിക്കാരനുമായ സുനിൽ കൊട്ടാരക്കര എന്നയാൾക്കുവേണ്ടിയാണ് മുറിയെടുത്തതെന്ന് ശരത്ചന്ദ്രപ്രസാദ് അവകാശപ്പെട്ടു. ജയചന്ദ്രന് മുറിയെടുത്ത് നൽകിയിട്ടില്ല. ജയചന്ദ്രനെ ഇവൻറ് മാനേജ്മെൻറ് നടത്തിപ്പുകാരൻ എന്ന നിലയിൽ അറിയാമെന്നും ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
