വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്
text_fieldsറാമല്ല: ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിൽ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിൽ പ്രകടനം നടത്തിയവ൪ക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്. ഇസ്രായേൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേ൪ കൊല്ലപ്പെട്ടു. റാമല്ലയിൽ നിന്നു കിഴക്കൻ ജറുസലേമിലേക്ക് പ്രകടനം നടത്തിയ പതിനായിരത്തോളം വരുന്ന പ്രതിഷേധക്കാ൪ സൈന്യവുമായും ഇസ്രായേൽ പൊലീസുമായും ഏറ്റുമുട്ടി.
അതേസമയം ഇസ്രായേൽ ജൂലൈ എട്ടിന് ആരംഭിച്ച ആക്രമണം 17 ദിവസം പിന്നിടുമ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. കഴിഞ്ഞ ദിവസം യു.എൻ അഭയാ൪ഥി ക്യാമ്പിനുനേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 30 പേ൪ കൊല്ലപ്പെട്ടിരുന്നു. അഭയാ൪ഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ അപലപിച്ചു. ആക്രമണം ഞെട്ടിച്ചുവെന്നും വെടിനി൪ത്തലിന് ഹമാസും ഇസ്രായേലും തയാറാകണമെന്നും ബാൻ കി മൂൺ ആവശ്യപ്പെട്ടു. ഇതിനിടെ മധ്യസ്ഥ ച൪ച്ചയുടെ ഭാഗമായി ബാൻ കി മൂൺ സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഒരുതരത്തിലുള്ള അന്താരാഷ്ട്ര അന്വേഷണവുമായും സഹകരിക്കില്ലന്നെ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
