ദോഹ: പെരുന്നാൾ അവധിയോടനുബന്ധിച്ച് ദോഹ മുനിസിപ്പാലിറ്റി വിവിധ വകുപ്പുകളിൽ അടിയന്തിര സേവനം പ്രഖ്യാപിച്ചു. പ്രധാനമായി ഭക്ഷണ സാധനങ്ങളടക്കമുള്ള അവശ്യ സാധനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി അധികൃത൪ വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കഴിഞ്ഞ കുറച്ച് ദവിസങ്ങളായി വ്യാപക തെരച്ചിൽ നടത്തിലാണ് നടത്തി വരുന്നത്. ഭക്ഷണ സാധനങ്ങളുടെ കാലാവധി, വില വിവരപ്പട്ടിക, ഉപയോഗക്ഷമത തുടങ്ങിയ കാര്യങ്ങൾക്ക് പുറമെ നി൪ദേശിക്കപ്പെട്ട സുരക്ഷ സംവിധാനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയാണ് സംഘത്തിൻെറ പരിശോധനയിലെ പ്രധാന കാര്യങ്ങൾ. നിലവിൽ ദോഹ മുനിസിപ്പാലിറ്റിക്ക് മാത്രം പരിശോധന വിഭാഗത്തിൽ 90 ഉദ്യോഗസ്ഥരുണ്ട്. ആരോഗ്യ സുരക്ഷ നിയമം പാലിക്കാത്ത രണ്ട് കഫ്റ്റീരിയകൾ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസം ഒരു മാസത്തേക്ക് അടച്ചുപൂട്ടിയിരുന്നു. സൂഖ് വാഖിഫിൽ രണ്ട് കടകൾ മുന്നറിയിപ്പെന്നോണം 15 ദിവസത്തേക്കാണ് അടച്ചത്.
വക്റ മുനിസിപ്പാലിറ്റി ആറ് സ്ഥാപനങ്ങളുട ലൈസൻസ് പിൻവലിച്ചു. ഭക്ഷണ സാധാനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടത്തിയതിനെ തുട൪ന്നാണ് നടപടി സ്വീകരിച്ചത്. തുട൪ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വക്റ മുനിസിപ്പാലിറ്റി അധികൃത൪ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2014 10:54 AM GMT Updated On
date_range 2014-07-25T16:24:31+05:30പെരുന്നാള്‍: ദോഹ മുനിസിപ്പാലിറ്റിയില്‍ അടിയന്തിര പരിശോധന
text_fieldsNext Story