Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightആര്‍.എസ്.പിയുമായി...

ആര്‍.എസ്.പിയുമായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഇടയുന്നു

text_fields
bookmark_border
ആര്‍.എസ്.പിയുമായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഇടയുന്നു
cancel

തിരുവനന്തപുരം: ആ൪.എസ്.പി സംസ്ഥാന നേതൃത്വവുമായി കോവൂ൪ കുഞ്ഞുമോൻ എം.എൽ.എ ഇടയുന്നു. ഇരു ആ൪.എസ്.പികളും ലയിച്ചതോടെ സ്വന്തം രാഷ്ട്രീയ ഭാവിക്കുണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന് പുറമെ കൂടിയാലോചനകൾ കൂടാതെ പാ൪ട്ടിയെ ഒരുസംഘം കൈപ്പിടിയിൽ ഒതുക്കുന്നതുമാണ് ഇടച്ചിലിന് കാരണം. കുഞ്ഞുമോൻെറ നേതൃത്വത്തിൽ ഒരുവിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നതിൻെറ സാധ്യതകളും ആരായുന്നുണ്ട്. കൊല്ലം സീറ്റുമായി ബന്ധപ്പെട്ട ത൪ക്കമാണ് ഇടതുബന്ധം ഉപേക്ഷിച്ച് യു.ഡി.എഫിലേക്ക് വരാൻ ഒൗദ്യോഗിക ആ൪.എസ്.പിയെ പ്രേരിപ്പിച്ചത്. യു.ഡി.എഫിലേക്ക് അവരെ കൊണ്ടുവരുന്നതിൽ ആ൪.എസ്.പി -ബി നേതാവും മന്ത്രിയുമായ ഷിബു ബേബിജോൺ നി൪ണായകപങ്ക് വഹിച്ചു. കൊല്ലം ലോക്സഭാസീറ്റിൽ എൻ.കെ. പ്രേമചന്ദ്രൻെറ വിജയത്തിന് പിന്നാലെ ഇരു ആ൪.എസ്.പികളും ലയിച്ചു. ഒൗദ്യോഗിക ആ൪.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. അസീസ് എം.എൽ.എ ആണ് ലയനത്തിനുശേഷവും സംസ്ഥാന സെക്രട്ടറി. പാ൪ട്ടി പ്രതിനിധിയായി ഷിബു ബേബിജോൺ മന്ത്രിസ്ഥാനത്തും തുടരുന്നു.
ലയനം കഴിഞ്ഞതോടെ തൻെറ രാഷ്ട്രീയഭാവിക്കുമേൽ കരിനിഴൽ വീണുവെന്ന തിരിച്ചറിവിലാണ് കോവൂ൪ കുഞ്ഞുമോൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാ൪ഥിയായി കുന്നത്തൂ൪ സീറ്റിൽനിന്ന് മൂന്നാംതവണയും മത്സരിച്ച് 22000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇക്കഴിഞ്ഞ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ മാവേലിക്കര പാ൪ലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നത്തൂ൪ അസംബ്ളി സീറ്റിൽ യു.ഡി.എഫിന് 80 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണുള്ളത്. പൊതുവെ കമ്യൂണിസ്റ്റ് പാ൪ട്ടികൾക്ക് കുന്നത്തൂരിൽ ആധിപത്യമുള്ള സാഹചര്യത്തിൽ യു.ഡി.എഫ് ബന്ധം തൻെറ രാഷ്ട്രീയഭാവിക്ക് ഗുണകരമാവില്ളെന്ന തിരിച്ചറിവിലാണ് കുഞ്ഞുമോൻ.
മുന്നണിമാറ്റത്തെ കണ്ണുമടച്ച് പിന്തുണച്ചത് രാഷ്ട്രീയാബദ്ധമായെന്നും അദ്ദേഹം കരുതുന്നു. ലയനത്തിനുശേഷം ഏതാനുംപേ൪ ചേ൪ന്ന് പാ൪ട്ടിയെ കൈപ്പിടിയിലാക്കിയെന്ന പരാതി അദ്ദേഹത്തിനും പാ൪ട്ടിയിലെ മറ്റ് ചില നേതാക്കൾക്കുമുണ്ട്. ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ, എ.എ. അസീസ് എന്നിവ൪ മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നാണ് പരാതി. പാ൪ട്ടി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ, മുൻ സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള എന്നിവരെപോലും കാര്യങ്ങൾ ധരിപ്പിക്കുന്നില്ളെന്നാണ് ആക്ഷേപം. ജില്ലാ സെക്രട്ടറിമാരും കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെയുള്ളവ൪ പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. ലയനത്തിൻെറ യഥാ൪ഥ ഗുണഭോക്താക്കൾ ഷിബുവും പ്രേമചന്ദ്രനും മാത്രമാണെന്നാണ് ഇവരുടെ ആക്ഷേപം. അഡ്വ. സണ്ണിക്കുട്ടി, പി.ഡി. കാത്തികേയൻ, സി. ഉണ്ണികൃഷ്ണൻ, ടി.സി. വിജയൻ, എച്ചോം ഗോപി, പ്രഫ. ഡി. ശശിധരൻ, സലിം പി. ചാക്കോ, ജി. വേണുഗോപാൽ, എം.എസ്. ഷൗക്കത്ത് തുടങ്ങിയ നേതാക്കൾ അസംതൃപ്തരുടെ കൂട്ടത്തിലാണ്.
യുവജനസംഘടനയായ ആ൪.വൈ.എഫിൻെറ ദേശീയ വൈസ്പ്രസിഡൻറ് പദവിവരെ വഹിച്ചിട്ടുള്ള കുഞ്ഞുമോൻ പാ൪ട്ടിയിലെ സീനിയ൪ എം.എൽ.എ ആണ്. ലയനസമയത്ത് ഷിബുവിന് പകരം എ.എ. അസീസിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അങ്ങനെയൊന്ന് ഇല്ളെന്ന് മാത്രമല്ല ഷിബുവിന് മികച്ച വകുപ്പ് ലഭിക്കുന്നത് സംബന്ധിച്ച ച൪ച്ചകളാണ് നടക്കുന്നത്. മുന്നണിമാറ്റവും ലയനവും നടക്കുമ്പോൾ ഭരണത്തിൽ ഒരുപദവികൂടി ലഭിക്കുമെന്ന പ്രതീക്ഷ നേതാക്കളിലും അണികളിലും ഉണ്ടായിരുന്നു. ഡെപ്യൂട്ടി സ്പീക്ക൪ സ്ഥാനമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ, അത്തരമൊരു ശ്രമവും പാ൪ട്ടിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
ലയനത്തിനുശേഷം നടന്ന അഴിച്ചുപണിയിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ കുഞ്ഞുമോനെ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെക്കാൾ ജൂനിയറായവ൪ ഇടംനേടുകയും ചെയ്തു. ഈ സാഹചര്യത്തിൽ രാഷ്ട്രീയഭാവി അപകടത്തിലാക്കിയിട്ട് കാര്യമില്ളെന്ന ചിന്തയിലാണ് കുഞ്ഞുമോനും ചില നേതാക്കളും. എന്നാൽ, ഇടതുമുന്നണിയിലേക്ക് മടങ്ങുന്നതിനെപ്പറ്റി ഒൗദ്യോഗികച൪ച്ചകളൊന്നും നടന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story