മാലിന്യനിര്‍മാര്‍ജന രംഗത്ത് കേരളം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാലിന്യനി൪മാ൪ജന രംഗത്ത് കേരളം പരാജയപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കേരള (ഐ.എം.കെ)യിലെ വിദ്യാ൪ഥികളോടും അധ്യാപകരോടും സംവദിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ. ഈ രംഗത്ത് വിജയകരമായ ഒരു മാതൃക ഇല്ലാത്താണ് പ്രധാന പ്രശ്നം. ഏത് പദ്ധതി കൊണ്ടുവന്നാലും ജനം വിശ്വസിക്കുന്നില്ല. എവിടെയെല്ലാം ജനങ്ങൾ വിശ്വസിച്ചോ അവിടെയെല്ലാം പദ്ധതികൾ പരാജയപ്പെട്ടിരിക്കുന്നു. വിളപ്പിൽശാല, ഞെളിയൻപറമ്പ്, ബ്രഹ്മപുരം എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി.
സ്ത്രീസുരക്ഷയുടെ കാര്യത്തിൽ അപമാനകരമായ സാഹചര്യമാണുള്ളത്. ഈ രംഗത്ത് വലിയ ബോധവത്കരണം അനിവാര്യമാണ്. കൊല്ലം -കോട്ടപ്പുറം ജലപാത ഈ വ൪ഷം തന്നെ കമീഷൻ ചെയ്യും.
സ൪ക്കാറുകൾ മാറിമാറി വരുമ്പോൾ പരിപാടികൾ മാറുന്നത് വികസനത്തെ ദോഷകരമായി ബാധിക്കും. മുൻ സ൪ക്കാറിൻെറ നല്ല പദ്ധതികൾ ഉൾക്കൊള്ളുകയും തെറ്റുള്ളവയിൽനിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിൻവാങ്ങുകയും വേണം.
മുൻ സ൪ക്കാ൪ തുടങ്ങിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റ്, ജനമൈത്രി പൊലീസ് എന്നീ പദ്ധതികൾ നിലവിലുള്ള സ൪ക്കാ൪ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നവയാണ്. സ്മാ൪ട്ട്സിറ്റിയുടെ കാര്യത്തിൽ മുൻസ൪ക്കാ൪ മൂന്ന് വ൪ഷമാണ് നഷ്ടപ്പെടുത്തിയത്.
സിലിക്കൺവാലിയിൽ പെ൪മനൻറ് ലാൻഡിങ് പാ൪ക് ഉടൻ തുടങ്ങും. ഇതിനുള്ള സ്ഥലം കണ്ടത്തെിയിട്ടുണ്ട്. സ൪ക്കാറിൻെറ കത്ത് അവിടെ ലഭിച്ചാൽ പ്രവ൪ത്തനങ്ങൾ തുടങ്ങാനാകും. തൃക്കാക്കരയിലെ സ്റ്റാ൪ട്ടപ്പ് വില്ളേജിലെ അഞ്ച് വിദ്യാ൪ഥികൾ സ൪ക്കാ൪ ചെലവിൽ സിലിക്കൺവാലി സന്ദ൪ശിച്ചതിൻെറ തുട൪ച്ചയാണിത്. മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും നിലയിൽ സംതൃപ്തി തോന്നിയ പദ്ധതിയാണ് വിദ്യാ൪ഥി സംരംഭകത്വ പദ്ധതി.
എട്ട് ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. വിദേശത്ത് പോയി പഠിക്കുന്ന വിദ്യാ൪ഥികൾക്ക് ഇവിടത്തെന്നെ മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളുമായുള്ള അടുത്ത പെരുമാറ്റമാണ് തൻെറ ഏറ്റവും വലിയ ശക്തി. താൻ വായനക്കാരനോ വലിയ പ്രാസംഗികനോ അല്ല. ജനങ്ങളാണ് തൻെറ പുസ്തകം. അവ൪ അയക്കുന്ന ഓരോ കത്തും താൻ വായിക്കാറുണ്ട്. ജനങ്ങളുമായുള്ള ഈ ബന്ധത്തിലൂടെയാണ് പുതിയ കാര്യങ്ങളും ആശയങ്ങളും അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുമണിക്കൂറോളം നീണ്ട സംവാദത്തിന് ശേഷം വിദ്യാ൪ഥികളും അധ്യാപകരും ചേ൪ന്ന് മുഖ്യമന്ത്രിക്ക് എക്സലൻറ് അഡ്മിനിസ്ട്രേറ്റ൪ പുരസ്കാരവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
