മകളെ ബലാത്സംഗം ചെയ്തയാള്‍ക്ക് 12 വര്‍ഷം കഠിനതടവ്
text_fieldsകൽപറ്റ: പ്രായപൂ൪ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 12 വ൪ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ളെങ്കിൽ മൂന്നുവ൪ഷം കഠിനതടവുകൂടി അനുഭവിക്കണം.
അബ്ദുൽ റഷീദ് എന്നയാളെയാണ് വയനാട് ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. ഭാസ്കരൻ ഇന്ത്യൻ ശിക്ഷാനിയമം 376 (2) വകുപ്പുപ്രകാരം ശിക്ഷിച്ചത്. പ്രതി പിഴയടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും ഉത്തരവായി.
2009 മുതൽ 2012 വരെ പ്രതി ഭീഷണിപ്പെടുത്തി കുട്ടിയെ ബലാത്സംഗം ചെയ്തെന്നും സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സംഭവകാലത്ത് കുട്ടിയുടെ മാതാവ് ഗൾഫിലായിരുന്നു. പിതാവിൻെറ ശല്യം സഹിക്കാനാവാതെ കുട്ടിയും മാതാവിൻെറ അനുജത്തിയുംകൂടി കൽപറ്റ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കൽപറ്റ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.കെ. അബ്ദുൽ ഷരീഫാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ പി. അനുപമൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
