ബാങ്കിങ്: കേന്ദ്ര നയത്തിനെതിരെ ജനകീയ സമരം നടത്തും –ബെഫി
text_fieldsപാലക്കാട്: ബാങ്കിങ് സേവനം കുത്തക കമ്പനികൾക്ക് നൽകാനുള്ള കേന്ദ്രസ൪ക്കാ൪ നീക്കത്തിനെതിരെ ഗ്രാമീണതലത്തിൽ വരെ ജനകീയ സമിതികൾ രൂപവത്കരിച്ച് പ്രക്ഷോഭം നടത്തുമെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ദേശീയ പ്രസിഡൻറ് എ.കെ. രമേശ്, ജനറൽ സെക്രട്ടറി പ്രദീപ് ബിശ്വാസ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
2013 മാ൪ച്ച് 31 ലെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 2,31,875 കോടി രൂപയുടെ കിട്ടാക്കടമുണ്ട്. ഇതിൽ 80 ശതമാനവും വൻകിട കോ൪പറേറ്റുകളുടേതാണ്. കുടിശികക്കാരുടെ പേര് വെളിപ്പെടുത്താനും വായ്പാതുക തിരിച്ചുപിടിക്കാനും ബാങ്ക് മാനേജ്മെൻറുകൾ ഒരു ശ്രമവും നടത്തുന്നില്ളെന്നും അവ൪ പറഞ്ഞു.
തൊഴിലാളി യൂനിയനുകളുടേയും ബഹുജന പ്രസ്ഥാനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ജനകീയസമിതി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങുക. പത്ത് ജില്ലകളിൽ ജനകീയ സമിതികൾ നിലവിൽ വന്നു. സംസ്ഥാനതല കൺവെൻഷൻ നടന്നു. ജില്ലാതല കൺവെൻഷനുകൾക്ക് ശേഷം പഞ്ചായത്ത്തല കമ്മിറ്റികളുണ്ടാക്കും. വാ൪ത്താസമ്മേളനത്തിൽ സംസ്ഥാന ജോ. സെക്രട്ടറി സജി വ൪ഗീസ്, ജില്ലാ സെക്രട്ടറി ജി. ബാലസുബ്രഹ്മണ്യൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
