ഇന്ത്യയുടെ മൗനം അപമാനകരം –ബിനോയ്വിശ്വം
text_fieldsതിരുവനന്തപുരം: ഇസ്രായേൽ ക്രൂരതയിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിന് നിരപരാധികൾ ഫലസ്തീനിൽ കൊലചെയ്യപ്പെട്ടിട്ടും ഇന്ത്യ മൗനം തുടരുന്നത് അപമാനകരമാണെന്ന് മുൻമന്ത്രി ബിനോയ്വിശ്വം. രാജ്യത്ത് മാറിമാറിവന്ന ഭരണനേതൃത്വങ്ങൾ ഇതുവരെ കൈക്കൊണ്ടിട്ടുള്ളത് ഫലസ്തീനനുകൂലമായ നിലപാടുകളാണ്. എന്നാലിപ്പോൾ എൻ.ഡി.എ സ൪ക്കാ൪ സയണിസ്റ്റുകൾക്ക് കുടപിടിക്കുകയാണ്. മതേതരത്വത്തിനും സാഹോദര്യത്തിനും മനുഷ്യത്വത്തിനും വേണ്ടി എന്നും നിലപാടുകളിൽ ഉറച്ചുനിന്നിട്ടുള്ള ഇന്ത്യക്കിത് നാണക്കേടാണെന്നും അദ്ദേഹം ഓ൪മിപ്പിച്ചു. ഗാന്ധിപാ൪ക്കിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഗസ്സ ഐക്യദാ൪ഢ്യ ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസകേന്ദ്രങ്ങളിലും ആൾക്കൂട്ടങ്ങളിലേക്കും ബോംബേറും റോക്കറ്റ് ആക്രമണങ്ങളും നടത്തുകയാണ്. ജനം പ്രാണനും കൈയിൽപിടിച്ച് പലായാനം ചെയ്യുന്നു. മരിച്ചവരുടെ കണക്കുകൾ ഒന്നും കൃത്യമല്ല. ഏതോ ഏജൻസികൾ നൽകുന്ന വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. ഈ കാടത്തത്തിനെതിരെ ലോകത്തിൻെറ നീതിബോധം സടകുടഞ്ഞെഴുന്നേൽക്കണം. അത്തരമൊരു നീതിബോധം എന്നായാലും ഫലസ്തീനിൽ പുലരുമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ മാധ്യമങ്ങൾ തയാറാകണമെന്ന് പാളയം ഇമാം യൂസുഫ് മുഹമ്മദ് നദ്വി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. ഭാസുരേന്ദ്ര ബാബു, സി.പി. ജോൺ, ആ൪. അജയൻ, കടയ്ക്കൽ ജുനൈദ്, ഷംസുദ്ദീൻ മന്നാനി, പാനിപ്ര ഇബ്രാഹിം മൗലവി, മാഗ്ളിൻ പീറ്റ൪, കെ. സജീദ്, പ്രിയാ സുനിൽ, സലിം അൽഹാദി, സലീം സേട്ട്, ഹുസൈൻ മൗലവി മുണ്ടക്കയം, എച്ച്. നുസ്റത്ത്, ഡോ. നസീമ, എസ്. അമീൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
