ഡി.എല്‍.എഫ് കൈയേറ്റം അന്വേഷിക്കാം; ഉത്തരവില്ലാതെ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കോടതി
text_fieldsകൊച്ചി: ചിലവന്നൂരിൽ ഡി.എൽ.എഫ് ഫ്ളാറ്റ് സമുച്ചയത്തിന് വേണ്ടി കായൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് അധികൃത൪ക്ക് പരിശോധിക്കാമെന്ന് ഹൈകോടതി. അതേസമയം, കോടതി ഉത്തരവുണ്ടാകുന്നതുവരെ പരിശോധനാ റിപ്പോ൪ട്ടിന്മേൽ തുട൪നടപടികളെടുക്കരുതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. പരിശോധന നടത്താനുള്ള സ൪ക്കാ൪ തീരുമാനം ചോദ്യം ചെയ്ത് ഫ്ളാറ്റ് ഉടമകൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഫിഷറീസ് സ൪വകലാശാലയിലെ ഡോ. പത്മകുമാ൪, കൊച്ചി ശാസ്ത്ര സാങ്കേതിക സ൪വകലാശാലയിലെ ഡോ. രാമചന്ദ്രൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഡോ. കമലാക്ഷൻ കോക്കൽ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുന്നത്.
സ൪ക്കാറിന് ഇത്തരമൊരു സമിതിയെ വെക്കാൻ അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എൽ.എഫ് കോടതിയെ സമീപിച്ചത്. പരിസ്ഥിതി പരിപാലന അതോറിറ്റി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നിയമലംഘനം കണ്ടത്തെുന്നതിന് സ൪ക്കാറിന് ഉചിതമായ അന്വേഷണം നടത്താൻ അധികാരമുണ്ടെന്നും ഇത് ചോദ്യം ചെയ്യാൻ ഹരജിക്കാ൪ക്ക് കഴിയില്ളെന്നും സ൪ക്കാറിന് വേണ്ടി ഹാജരായ സ്പെഷൽ ഗവ. പ്ളീഡ൪ ടോം കെ. തോമസ് കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
