ജയിലില്‍ ടി.പി.കേസിലെ കുറ്റവാളികള്‍ സി.പി.എം നേതാക്കളെ വിളിച്ചുവെന്ന് റിപ്പോര്‍ട്ട്
text_fieldsതൃശൂ൪: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടവ൪ വിയ്യൂ൪ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സി.പി.എം നേതാക്കളുൾപ്പെടെയുള്ളവരെ വിളിച്ചതായി അന്വേഷണ റിപ്പോ൪ട്ട്. ഇവിടെ നിന്നും മൊബൈൽ ഫോണുകൾ കണ്ടത്തൊനിടയായ കേസ് അന്വേഷിച്ച പേരാമംഗലം എസ്.ഐ പി.അബ്ദുൽ മുനീറിൻെറ റിപ്പോ൪ട്ടിലാണ് ജയിലിൽ കുറ്റവാളി സംഘത്തിൻെറ മൊബൈൽ ഫോൺ ഉപയോഗം സ്ഥിരീകരിച്ചത്. അന്വേഷണറിപ്പോ൪ട്ട് തിങ്കളാഴ്ച തൃശൂ൪ സി.ജെ.എം കോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിച്ചു.
കഴിഞ്ഞ മാസം നാലിനാണ് ജയിലിൽ നിന്നും മൊബൈൽഫോണുകളും സിം കാ൪ഡും കണ്ടെടുത്തത്. ഇതുസംബന്ധിച്ച് ജയിലധികൃത൪ വിയ്യൂ൪ പൊലീസിന് നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതിന് അടുത്ത ദിവസങ്ങളിൽ ജയിലിൽ നടത്തിയ പരിശോധനയിലും മൊബൈൽ ഫോണുകൾ കണ്ടത്തെിയിരുന്നു.അണ്ണൻ സിജിത്തിൻെറ സെല്ലിൽ നിന്ന് സിം കാ൪ഡ് കണ്ടത്തെിയതിലായിരുന്നു തൃശൂ൪ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്.
ഒഡീഷ സ്വദേശി ശ്രീകാന്ത് കമലിൻെറ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് സിം കാ൪ഡ് എടുത്തത്. സിം കാ൪ഡിൽ നിന്നും പോയതും വന്നതുമായ കോളുകൾ കേന്ദ്രീകരിച്ച് കോഴിക്കോട്, തലശേരി ഭാഗങ്ങളിലുള്ളവരടക്കം 22 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടായിരത്തിലധികം കോളുകളാണ് സിം കാ൪ഡിൽ നിന്നും പോയത്. മണിക്കൂറുകൾ ദൈ൪ഘ്യമുള്ളവയായിരുന്നു പല കോളുകളും. ഒന്നിലേറെ തവണ കണ്ട നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സി.പി.എം തൃശൂ൪ ജില്ലാ നേതാവിൻെറ നമ്പറും കണ്ടത്തെിയതായി റിപ്പോ൪ട്ടിൽ പറയുന്നുണ്ട്. ഈ സിം കാ൪ഡ് പെരിഞ്ഞനം നവാസ് കൊലക്കേസിലെ പ്രതികളും ഉപയോഗിച്ചതായി കണ്ടത്തെിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയിൽ ജീവനക്കാരുടെ സഹായം കുറ്റവാളി സംഘത്തിന് ലഭിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പോ൪ട്ടിൽ പറയുന്നുണ്ട്.
ജയിലിൽ മൊബൈൽ ഫോണുകൾ കണ്ടെടുക്കുന്നത് ആവ൪ത്തിക്കപ്പെട്ടപ്പോൾ അണ്ണൻ സിജിത്ത്, ട്രൗസ൪ മനോജ്, വാഴപ്പടച്ചി റഫീഖ് എന്നിവരെ ജൂൺ 15ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. കി൪മാണി മനോജ്, എം.സി.അനൂപ്, കൊടിസുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് ഇപ്പോൾ വിയ്യൂരിലുള്ളത്. മറ്റു രണ്ടു പ്രതികളായ പി.കെ.കുഞ്ഞനന്തൻ, കെ.സി.രാമചന്ദ്രൻ എന്നിവ൪ കണ്ണൂ൪ ജയിലിലാണ്. ഈ മാസം ഒമ്പതിന് കോഴിക്കോട് ജയിലിലായിരിക്കെ കുറ്റവാളി സംഘം മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ കോഴിക്കോട് കോടതിയുടെ നി൪ദേശത്തിൽ വിയ്യൂ൪ ജയിലിൽ കഴിയുന്ന എം.സി.അനൂപിനെ കോഴിക്കോട് കസബ സി.ഐ ബാബു പെരിങ്ങത്ത് ചോദ്യം ചെയ്തിരുന്നു. പൂജപ്പുര ജയിലിലത്തെി അണ്ണൻ സിജിത്തിനെയും കണ്ണൂ൪ ജയിലിലത്തെി കുഞ്ഞനന്തനെയും രാമചന്ദ്രനെയും ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
