കോടതിയലക്ഷ്യം: പി.എസ്.സി സെക്രട്ടറിക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കുറ്റപത്രം വായിച്ചു
text_fieldsതിരുവനന്തപുരം: കോടതിയലക്ഷ്യ ഹരജിയിൽ പി.എസ്.സി സെക്രട്ടറി പി.സി. ബിനോയിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കുറ്റപത്രം വായിച്ചു. കുറ്റപത്രം വായിച്ചുകേട്ട പി.എസ്.സി സെക്രട്ടറി കുറ്റം നിഷേധിച്ചു. കോടതിയലക്ഷ്യ ഹരജിയിൽ തുട൪നടപടികൾക്കായി സെക്രട്ടറി ആഗസ്റ്റ് 25ന് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻനായ൪ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായതിനുശേഷം ഇത് ആദ്യമായാണ് കോടതിയലക്ഷ്യ ഹരജിയിൽ കുറ്റപത്രം വായിച്ച് തുട൪നടപടികളിലേക്ക് നീങ്ങിയത്. 2009ൽ പത്തനംതിട്ട ജില്ലയിൽ ലാബ് ടെക്നീഷ്യൻ രണ്ടാം ഗ്രേഡ് തസ്തികയിലേക്ക് നടന്ന പ്രവേശ പ്രക്രിയയിൽ ഉദ്യോഗാ൪ഥിയായ രാജലക്ഷ്മിയെ ഉൾപ്പെടുത്തണമെന്ന ഉത്തരവ് ലംഘിച്ചതിനെതിരെയാണ് കോടതിയലക്ഷ്യ ഹരജി സമ൪പ്പിച്ചത്.
പ്രീഡിഗ്രിക്ക് 50 ശതമാനം മാ൪ക്ക് ഇല്ളെന്നും എം.എൽ.ടി ബിരുദം യോഗ്യതയായി പരിഗണിക്കാനാകില്ളെന്നുമുള്ള പി.എസ്.സി നിലപാടിനെതിരെ രാജലക്ഷ്മി ആദ്യം ഹൈകോടതിയെ സമീപിച്ചു. തുട൪ന്ന് ഇടക്കാല ഉത്തരവിലൂടെ ഉദ്യോഗാ൪ഥിയെ പരീക്ഷക്ക് പങ്കെടുപ്പിക്കുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ, നിയമനം നൽകുന്നത് പി.എസ്.സി തടഞ്ഞുവെച്ചു.
കേസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് മാറ്റിയശേഷം ഉദ്യോഗാ൪ഥി പ്രവേശത്തിന് അ൪ഹയാണെന്ന് കണ്ടത്തെി ട്രൈബ്യൂണൽ അന്തിമവിധി പുറപ്പെടുവിച്ചു. ഈ ഉത്തരവ് മറികടന്നാണ് ഉദ്യോഗാ൪ഥിക്ക് നിയമനം പി.എസ്.സി നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
