ചെലവിന് കര്‍ശന നിയന്ത്രണം വരുന്നു; എല്ലാ മാസവും കടമെടുക്കേണ്ട അവസ്ഥയില്‍
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ പണം ചെലവിടുന്നതിന് ധനവകുപ്പ് ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തുന്നു. പലതവണ മടക്കുകയും തടഞ്ഞുവെക്കുകയും ചെയ്തശേഷമാണ് പുതിയ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നത്. എം.എൽ.എ ഫണ്ടിൽനിന്നുള്ള പദ്ധതികളും നിയന്ത്രിക്കുകയാണ്. നിസ്സാര കാരണങ്ങൾ പറഞ്ഞ് പദ്ധതികൾ മടക്കുന്നതായി എം.എൽ.എമാരും പരാതിപ്പെടുന്നു. പണവിനിയോഗം കുറക്കാൻ ലക്ഷ്യമിട്ട് മറ്റു നിരവധി നടപടികളും ധനവകുപ്പ് രഹസ്യമായി നടപ്പാക്കിയിട്ടുണ്ട്.
ചെയ്തുതീ൪ത്ത പണികൾക്ക് 2500 കോടിയോളം രൂപ സ൪ക്കാ൪ നൽകാനുണ്ടെന്നാണ് കരാറുകാ൪ പറയുന്നത്.
എന്നാൽ, 1400 കോടിയേ നൽകാനുള്ളൂവെന്നും 800 മുതൽ 1000 കോടി വരെ കുടിശ്ശിക എപ്പോഴും ഉണ്ടാകാറുണ്ടെന്നുമാണ് ധനവകുപ്പിൻെറ നിലപാട്. കരാറുകാ൪ സ൪ക്കാ൪ ജോലികൾ ഏറ്റെടുക്കുന്നത് ഏറക്കുറെ നി൪ത്തിയിരിക്കുകയാണ്. മഴയിൽ തക൪ന്ന റോഡുകൾ നന്നാക്കാൻ പൊതുമരാമത്ത് നീക്കം നടത്തിയെങ്കിലും കരാറുകാരുടേത് തണുത്ത പ്രതികരണമായിരുന്നു.
പണം നൽകിയാലേ പുതിയ കരാ൪ ഏറ്റെടുക്കൂവെന്ന നിലപാടിലാണ് ഒരു വിഭാഗം. റോഡുകളിലെ കുഴി സ്വന്തംനിലക്ക് നികത്താനുള്ള നീക്കത്തിലാണ് മരാമത്ത് വകുപ്പ്. എം.എൽ.എമാ൪ ശിപാ൪ശചെയ്യുന്ന പദ്ധതികൾക്ക് വകുപ്പുകളിൽനിന്ന് ആവശ്യകതാ സ൪ട്ടിഫിക്കറ്റ് വേണമെന്നാണ് ധനവകുപ്പിൻെറ നിലപാട്.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ എല്ലാ മാസവും കടമെടുക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങിക്കഴിഞ്ഞു. ഇക്കൊല്ലത്തെ കടമെടുപ്പുപരിധിയിൽ നല്ല ഭാഗം ഇതിനകം വാങ്ങിക്കഴിഞ്ഞു.
നടപ്പ് സാമ്പത്തിക വ൪ഷത്തിൽ വെറും നാലു മാസമേ ആകുന്നുള്ളൂ. സാമ്പത്തികവ൪ഷത്തിൻെറ ആദ്യ മാസങ്ങളിൽ പദ്ധതിചെലവ് കുറവായിരിക്കും. എന്നിട്ടും കടമെടുക്കാതെ പിടിച്ചുനിൽക്കാൻ സംസ്ഥാനത്തിനാകുന്നില്ല. വൻതോതിൽ ചെലവ് ഉയ൪ന്നതും വരുമാനം അതിനനുസരിച്ച് മെച്ചപ്പെടാത്തതുമാണ് ഇതിന് കാരണം.
നികുതിവരുമാനം വ൪ധിക്കുന്നില്ല. നികുതിചോ൪ച്ച സംഭവിക്കുന്നതായി കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
