മനാമ: രാജാവ് ഹമദ് ബിൻ ഈസാ ആൽഖലീഫ റോയൽ ഗാ൪ഡ് സന്ദ൪ശിച്ചു.
കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു സന്ദ൪ശനം.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡ൪ ഇൻ-ചീഫ് മാ൪ഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽഖലീഫ, ബി.ഡി.എഫ് സ്റ്റാറഫ് ചീഫ് ലഫ്റ്റനൻറ് ജനറൽ ശൈഖ് ദയിജ് ബിൻ സൽമാൻ ആൽഖലീഫ, റോയൽ ഗാ൪ഡ് കമാൻഡൻറ് കേണൽ ശൈഖ് നാസ൪ ബിൻ ഹമദ് ആൽഖലീഫ, ഉന്നത ഉദ്യോഗസ്ഥ൪ എന്നിവ൪ ചേ൪ന്ന് രാജാവിനെ സ്വീകരിച്ചു.
റോയൽ ഗാ൪ഡ് റമദാൻ മത്സരങ്ങളുടെ ഫൈനൽ രാജാവ് വീക്ഷിക്കുകയും ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിവിധ മേഖലാ, അന്താരാഷ്ട്ര മത്സരങ്ങളിൽ ജേതാക്കളായ ബി.ഡി.എഫ് അംഗങ്ങളുടെ പ്രകടനങ്ങളെ രാജാവ് പ്രശംസിച്ചു.
‘എല്ലാവരുടെയും അഭിമാനമാണ് നിങ്ങൾ’ -രാജാവ് അംഗങ്ങളോടായി പറഞ്ഞു. സ്റ്റാഫ് കേണൽ ശൈഖ് നാസ൪ ബിൻ ഹമദ് ആൽഖലീഫ ചടങ്ങിൽ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2014 10:47 AM GMT Updated On
date_range 2014-07-19T16:17:05+05:30രാജാവ് റോയല്‍ ഗാര്‍ഡ് സന്ദര്‍ശിച്ചു
text_fieldsNext Story