ജില്ലാ-താലൂക്ക് ആശുപത്രികളിലും കാന്‍സര്‍ ചികിത്സക്ക് സംവിധാനം –മന്ത്രി
text_fieldsതിരുവനന്തപുരം: എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും കാൻസ൪ രോഗത്തിൻെറ പ്രാഥമിക ചികിത്സക്ക് സംവിധാനമൊരുക്കുമെന്നും എല്ലാ സ൪ക്കാ൪ മെഡിക്കൽ കോളജുകളിലും മിനി ആ൪.സി.സികൾ സ്ഥാപിക്കുമെന്നും മന്ത്രി വി.എസ്. ശിവകുമാ൪ നിയമസഭയിൽ അറിയിച്ചു. ജില്ലാ ആശുപത്രികളിലെ ഓരോ അസിസ്റ്റൻറ് സ൪ജൻമാരെയും രണ്ട് നഴ്സുമാരെയും തിരുവനന്തപുരം ആ൪.സി.സിയിൽ അയച്ച് പരിശീലനം നൽകുമെന്നും വി.എസ്. സുനിൽകുമാറിൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. ആ൪.സി.സിയിൽ രോഗികളുടെ കൂട്ടിരിപ്പുകാ൪ക്ക് താമസിക്കാൻ ഉടൻ കെട്ടിടം പണിയണമെന്ന് ജില്ലാ കലക്ട൪ക്ക് മുഖ്യമന്ത്രി നി൪ദേശം നൽകിയിട്ടുണ്ട്. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസ൪ കണ്ടത്തെിയാൽ ജില്ലാ, താലൂക്ക് ആശുപത്രികളിൽ ചികിത്സ നൽകും. ആ൪.സി.സിയിൽ 120 കോടിയുടെ വികസനം ആരംഭിക്കും. തലശ്ശേരി മലബാ൪ കാൻസ൪ സെൻററിനെ ആ൪.സി.സിയായി ഉയ൪ത്തും. കൊച്ചി മെഡിക്കൽ കോളജിനോട് ചേ൪ന്ന് 450 കോടിയുടെ കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ടിന് ആഗസ്റ്റിൽ തറക്കല്ലിടും. കോഴിക്കോട് ടെറിഷ്യറി കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ടിന് നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
