ടോണി ക്രൂസ് റയല്‍ മഡ്രിഡില്‍
text_fieldsമഡ്രിഡ്: ജ൪മനിയുടെ ലോകകപ്പ് ടീമിലെ മധ്യനിരക്കാരൻ ടോണി ക്രൂസ് റയൽ മഡ്രിഡിൽ. ബുണ്ടസ് ലീഗ ടീമായ ബയേൺ മ്യൂണിക്കിലായിരുന്ന ക്രൂസ്, ആറുവ൪ഷത്തേക്കാണ് ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ റയലുമായി കരാ൪ ഒപ്പിട്ടിരിക്കുന്നത്.
ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് റയലിലേക്കുള്ള ക്രൂസിൻെറ വരവ്. ലോകകപ്പ് സെമിയിൽ ബ്രസീലിനെ 7-1ന് തക൪ത്ത മത്സരത്തിൽ ജ൪മനിക്കായി ക്രൂസ് ഇരട്ടഗോൾ നേടിയിരുന്നു. ഫൈനലിൽ അ൪ജൻറീനക്കെതിരായ ഗ്വാറ്റ്സെയുടെ വിജയഗോളിന് വഴിയൊരുക്കിയതും ക്രൂസായിരുന്നു.
2013ലെ ചാമ്പ്യൻസ് ലീഗ് കിരീടമടക്കം ബയേൺ മ്യൂണിക്കിൻെറ വൻവിജയങ്ങൾക്ക് ചുക്കാൻ പിടിച്ച ക്രൂസിൻെറ നേട്ടങ്ങളിൽ ഏറ്റവും തിളങ്ങുന്നതായിരുന്നു ജ൪മനിയുടെ ലോകകപ്പ് വിജയം.
നിലവിലെ മികച്ച താരങ്ങളിലൊരാൾ തന്നെയാണ് ടീമിലത്തെിയിരിക്കുന്നതെന്നായിരുന്നു ക്രൂസുമായുള്ള കരാറിനെക്കുറിച്ച് റയൽ പ്രതികരിച്ചത്.
ബയേണിൽ ക്രൂസിൻെറ കരാ൪ കാലാവധി അടുത്ത സീസൺ വരെയുണ്ടായിരുന്നെങ്കിലും റയലിന് പിന്നാലെ മാഞ്ചസ്റ്റ൪ യുനൈറ്റഡ്, ചെൽസി എന്നീ വമ്പന്മാരും അദ്ദേഹത്തിൽ നോട്ടമിട്ടിരുന്നു. ലൂയി സുവാറസിനുശേഷം ഒരു മാസത്തിനിടെ സ്പാനിഷ് ലീഗിൽ നടക്കുന്ന രണ്ടാമത്തെ വമ്പൻ ട്രാൻസ്ഫറുകളിലൊന്നാണ് ക്രൂസിൻേറത്.
സുവാറസിനെ 95 മില്യൻ യൂറോക്കായിരുന്നു റയലിൻെറ എതിരാളികളായ ബാഴ്സലോണ സ്വന്തമാക്കിയത്. ബ്രസീൽ ലോകകപ്പിലെ ടോപ് സ്കോററായ കൊളംബിയയുടെ ജയിംസ് റോഡ്രിഗസാണ് ക്രൂസിന് മുമ്പ് റയലിലത്തെിയ മറ്റൊരു പ്രമുഖൻ. അതേസമയം, ക്രൂസിൻെറ കരാ൪ തുക സംബന്ധിച്ച വിവരങ്ങൾ പൂ൪ണമായും റയൽ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
