ശുദ്ധികലശം വേണമെന്ന് റൊമാരിയോ
text_fieldsബ്രസീലിയ: ഫിഫ ലോകകപ്പിൽ ബ്രസീലിൻെറ നാണംകെട്ട തോൽവിക്കു പിന്നാലെ ബ്രസീൽ ഫുട്ബാൾ ഫെഡറേഷനെതിരെ കടുത്ത വിമ൪ശവുമായി മുൻലോകകപ്പ് താരവും രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാരനുമായ റൊമാരിയോ രംഗത്ത്.
അഴിമതിയിൽ മുങ്ങിയ ബ്രസീൽ ഫുട്ബാളിൻെറ തലപ്പത്ത് ശുദ്ധികലശം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 1994 ലോകജേതാക്കളായ ബ്രസീൽ ടീമിൽ അംഗമായിരുന്നു റൊമാരിയോ. അടുത്ത നാലു വ൪ഷത്തേക്ക് മാ൪കോ പോളോ ഡെൽനീറോയാണ് ബ്രസീൽ ഫുട്ബാൾ ഫെഡറേഷനെ നയിക്കാൻപോകുന്നത്. എന്നാൽ, അദ്ദേഹം ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടാക്കാൻ കഴിവുള്ള വ്യക്തിയാണെന്ന് കരുതുന്നില്ല -റൊമാരിയോ പറഞ്ഞു.
മത്സരങ്ങളെ നേരിടാൻ കഴിവില്ലാത്തവരാണെന്ന് തെളിയിച്ചുകഴിഞ്ഞ ഒരു സംഘത്തിൻെറ കൈയിൽ ബ്രസീൽ ഫുട്ബാളിന് ഒരു ഭാവിയും പ്രതീക്ഷിക്കേണ്ടതില്ല. പണം മാത്രമാണ് അവ൪ക്ക് വേണ്ടത്. അല്ലാതെ നമ്മുടെ ഫുട്ബാളിനെ നന്നാക്കാൻ അവ൪ ആഗ്രഹിക്കുന്നേയില്ല- റൊമാരിയോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
