കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം
text_fieldsകാബൂൾ: ക൪സായിയുടെ പിൻഗാമിയെച്ചൊല്ലി കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിൽ താലിബാൻ ആക്രമണം. റോക്കറ്റ് വേധ ഗ്രനേഡുകളുമായി വ്യാഴാഴ്ച പുല൪ച്ചെയാണ് തോക്കുധാരികൾ വിമാനത്താവളത്തിൽ ആക്രമണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറെ നേരം നടന്ന വെടിവെപ്പിനൊടുവിൽ അക്രമികളെ വധിച്ചതായി സൈന്യം വെളിപ്പെടുത്തി.
വിമാനത്താവളത്തിന് 700 മീറ്റ൪ അകലെ നി൪മാണത്തിലിരുന്ന രണ്ടു കെട്ടിടങ്ങൾ കീഴടക്കിയ തീവ്രവാദികൾ വിമാനത്താവളത്തിനു നേരെയും ഇവിടെ ഇറങ്ങിയ വിമാനങ്ങൾക്കു നേരെയും റോക്കറ്റുകൾ തൊടുക്കുകയായിരുന്നു. വിമാനങ്ങൾക്ക് കേടുപാടു പറ്റിയിട്ടില്ല.
ആക്രമണത്തിൻെറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. യാത്രാ വിമാനങ്ങൾക്കു പുറമെ നാറ്റോ ഉൾപ്പെടെ സൈനിക ആവശ്യങ്ങൾക്കും കാബൂൾ വിമാനത്താവളം ഉപയോഗിച്ചുവരുന്നുണ്ട്. അക്രമികളെ തുരത്തിയശേഷം വിമാനത്താവളം പതിവ് ഉപയോഗത്തിന് തുറന്നുകൊടുത്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് സാദിഖ് സിദ്ദീഖി അറിയിച്ചു.
വിമാനത്താവളം ലക്ഷ്യമിട്ട് മുമ്പും റോക്കറ്റാക്രമണം പതിവാണെങ്കിലും ഇതുവരെയും ഉള്ളിൽ പതിച്ചിരുന്നില്ല. ചൊവ്വാഴ്ച കിഴക്കൻ പ്രവിശ്യയായ പക്ടികയിൽ തിരക്കുപിടിച്ച മാ൪ക്കറ്റിലുണ്ടായ കാ൪ബോംബ് സ്ഫോടനത്തിൽ 43 പേ൪ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
