റഷ്യക്കെതിരെ പുതിയ ഉപരോധവുമായി യു.എസ്
text_fieldsവാഷിങ്ടൺ: യുക്രെയ്നിൽ സംഘ൪ഷം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് റഷ്യക്കെതിരെ ആഴ്ചകൾക്ക് മുമ്പ് യു.എസ് പ്രഖ്യാപിച്ച ഉപരോധം വീണ്ടും ശക്തമാക്കി.
വ്ളാദ്മി൪ പുടിൻ സ൪ക്കാറുമായി അടുപ്പമുള്ള മുൻനിര കമ്പനികളെയും ബാങ്കുകളെയുമാണ് ഏറ്റവുമൊടുവിൽ കരിമ്പട്ടികയിൽ പെടുത്തിയത്.
റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനി റോസ്നെഫ്റ്റ്, രണ്ടാമത്തെ പ്രകൃതി വാതക കമ്പനിയായ നോവാടെക്, വലിയ മൂന്നാമത്തെ ബാങ്കിങ് സ്ഥാപനമായ ഗാസ്പ്രോം ബാങ്ക് എന്നിവക്കെതിരെയാണ് പുതുതായി പിഴ ചുമത്തിയത്.
സ൪ക്കാറിന് പണം കൈമാറുന്ന സ്ഥാപനമായ വിനെഷെകോണം ബാങ്ക്, കലാഷ്നികോവ് തോക്ക് നി൪മാതാക്കളുൾപ്പെടെ എട്ട് ആയുധ കമ്പനികൾ എന്നിവക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപരോധത്തിനെതിരെ അതിരൂക്ഷ ഭാഷയിൽ വിമ൪ശിച്ച റഷ്യ യു.എസുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഈ സ്ഥാപനങ്ങളുടെ ആസ്തികൾ മരവിപ്പിക്കില്ളെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. ഇവയുടെ ഹ്രസ്വകാല പണമിടപാടുകൾക്കും അനുമതിയുണ്ടാകും. അതേസമയം, മധ്യ, ദീ൪ഘകാല ഇടപാടുകൾ അനുവദിക്കില്ല.
യുക്രെയ്ൻ സൈനികവിമാനം വെടിവെച്ചിട്ടു
കിയവ്: യുക്രെയ്ൻെറ കിഴക്കൻ മേഖലയിൽ സൈന്യത്തിൻെറ കീഴിലുള്ള എസ്.യു- 25 യുദ്ധ വിമാനം വെടിവെച്ചിട്ടു.
ബുധനാഴ്ച രാത്രിയിലാണ് റഷ്യൻ വിമാനത്തിൽനിന്നുള്ള മിസൈൽ വിമാനം തക൪ത്തതെന്ന് യുക്രെയ്ൻ സൈനിക വക്താവ് ആരോപിച്ചു. പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കിടെ മൂന്നാമത്തെ വിമാനമാണ് ഈ മേഖലയിൽ ആക്രമിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം സൈന്യത്തിൻെറ നിയന്ത്രണത്തിലുള്ള യാത്രാവിമാനത്തിനു നേരെ നടന്ന മിസൈലാക്രമണത്തിൽ രണ്ടുപേ൪ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൻെറ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തിട്ടില്ല. മറ്റൊരു വിമാനത്തിനുനേരെയും ആക്രമണമുണ്ടായെങ്കിലും പൈലറ്റ് സാഹസികമായി അപകടമൊഴിവാക്കി.
കിഴക്കൻ മേഖലയിലെ വിമത൪, ആദ്യ ആക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
