മനാമ: പ്രവാസികളുടെ പേരിൽ അജ്ഞാത൪ ഫോൺ കണക്ഷൻ എടുക്കുകയും അതിൻെറ പേരിലുണ്ടാകുന്ന യാത്രാ നിരോധത്തിൻെറയും നിയമ നടപടികളുടെയും പേരിൽ ദുരിതത്തിലാവുകയും ചെയ്യുന്ന സംഭവങ്ങൾ നാൾക്കുനാൾ വ൪ധിക്കുമ്പോഴും അധികൃത൪ക്ക് അനക്കമില്ല.
ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസി അധികൃത൪ അടക്കമുള്ളവ൪ ഉണ൪ന്നു പ്രവ൪ത്തിച്ചില്ളെങ്കിൽ ദുരിതത്തിലാകുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതുസംബന്ധിച്ച് എംബസി അധികൃത൪ നേരത്തെ ടെലിഫോൺ റെഗുലേറ്ററി അതോറിട്ടിയുമായി (ട്രായ്) അധികൃതരുമായി ഒരുവട്ടം ച൪ച്ച നടത്തിയിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത്തരം ആറോളം കേസുകളാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടത്. എല്ലാ കേസുകളും മലയാളികളുടെ പേരിലും.
ചിലരുടെ നഷ്ടപ്പെട്ട സി.പി.ആ൪ ഉപയോഗിച്ചാണ് കണക്ഷൻ എടുത്തിട്ടുള്ളതെങ്കിൽ മറ്റു ചിലരുടെ സി.പി.ആ൪ കൈവശമുണ്ടായിട്ടും കണക്ഷൻ എടുത്തിരിക്കുന്നു.
ആരുടെ പേരിലും എപ്പോൾ വേണമെങ്കിലും ‘ട്രാവൽ ബാൻ’ ഉണ്ടാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇന്ത്യൻ എംബസിയുടെ മുന്നിൽ തന്നെ ഇത്തരം ധാരാളം പരാതികൾ വന്നതാണ്.
‘ട്രായു’മായും മന്ത്രാലയവുമായും ബന്ധപ്പെട്ട് ഇതിന് ശാശ്വത പരിഹാരം കാണണമെന്നതാണ് പ്രവാസികളുടെ ആവശ്യം. പലരും ഭീതിയോടെയാണ് ഇപ്പോൾ എമിഗ്രേഷനിൽ എത്തുന്നത്. പ്രശ്നമൊന്നുമില്ലാതെ എമിഗ്രേഷൻ കടമ്പ കടന്നവ൪ ദൈവത്തെ സ്തുതിക്കുന്നു.
തിരിച്ചുപോരേണ്ടി വന്നവ൪ അനുഭവിക്കുന്ന മാനസിക പ്രയാസം ചില്ലറയല്ല. പുറമെ നിയമ നടപടികൾക്കായുള്ള ധനനഷ്ടം വേറെയും. വെറുമൊരു സി.പി.ആ൪ കോപ്പിയൊ പാസ്പോ൪ട്ട് കോപ്പിയൊ നൽകിയാൽ കണക്ഷൻ കൊടുക്കുന്ന രീതി തന്നെ മാറ്റണമെന്ന ആവശ്യവും ഉയ൪ന്നിട്ടുണ്ട്. വിരലടയാളം നി൪ബന്ധമാക്കിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്ന് സാമൂഹിക പ്രവ൪ത്തകനായ കെ.ടി. സലീം ചൂണ്ടിക്കാട്ടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2014 9:39 AM GMT Updated On
date_range 2014-07-16T15:09:45+05:30അജ്ഞാത ഫോണ്‍ കണക്ഷനുകള്‍ വീണ്ടും വില്ലനാകുന്നു; എന്നു തീരും ഈ ദുരിതം?
text_fieldsNext Story