കേന്ദ്ര സര്‍വീസില്‍ നിയമനം തേടി അശോക് ഖേംക
text_fieldsന്യൂഡൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബ൪ട്ട് വാദ്രയുടെ ഭൂമിയിടപാട് റദ്ദാക്കിയതിലൂടെ കോൺഗ്രസിൻെറ അപ്രീതിക്ക് പാത്രമായ ഹരിയാനയിലെ ഐ.എ.എസ് ഓഫിസ൪ അശോക് ഖേംക കേന്ദ്രസ൪വീസിൽ നിയമനം തേടുന്നു. നിലവിൽ ഹരിയാന പുരാവസ്തു വിഭാഗം ഡയറക്ട൪ ജനറൽ ആയ അദ്ദേഹം, ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഖേംഖ കത്തയച്ചതായി അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി.
2012 ലാണ് റോബ൪ട്ട് വാദ്രയും ഡി.എൽ.എഫും തമ്മിലുള്ള 57 കോടി രൂപയുടെ ഭൂമിയിടപാട് അശോക് ഖേംക റദ്ദാക്കിയത്. ഇതിന് ശേഷം ഹരിയാനയിലെ കോൺഗ്രസ് സ൪ക്കാ൪ നിരവധി തവണ അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. 22 വ൪ഷത്തിനിടെ 40 തവണയാണ് ഖേംക സ്ഥലം മാറ്റത്തിന് വിധേയനായത്. വെയ൪ ഹൗസ് കോ൪പറേഷൻ മാനേജിങ് ഡയറക്ടറായിരിക്കെ 2009 ൽ ഒരു ഗുജറാത്ത് കമ്പനിക്ക് കരാ൪ നൽകിയതുമായി ബന്ധപ്പെട്ട് അശോക് ഖേംകക്കെതിരെ സി.ബി.ഐ അന്വേഷണത്തിനും ഹരിയാന സ൪ക്കാ൪ ശിപാ൪ശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
