ഇസ്രായേല്‍ ഒരു ദേശത്തെ ഭീകരവത്കരിക്കുന്നു-ഉര്‍ദുഗാന്‍
text_fieldsഅങ്കാറ: ഗസ്സയിൽ ആക്രമണം നടത്തുക വഴി ഇസ്രായേൽ ഒരു ദേശത്തെ ഭീകരവത്കരിക്കുകയാണെന്ന് തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ. ഇപ്പോഴത്തെ സൈനിക നടപടി ഹിറ്റ്ലറെ ഓ൪മപ്പെടുത്തുന്നെന്നും അദ്ദേഹം തു൪ക്കി പാ൪ലമെൻറിൽ അംഗങ്ങളെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി. ഇസ്രായേലിൻെറ കിരാത നടപടി അവസാനിപ്പിക്കാൻ മറ്റ് ലോകരാഷ്ട്രങ്ങൾ തയാറാകുന്നില്ളെങ്കിൽ ആ ദൗത്യം തങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഉ൪ദുഗാൻെറ വാക്കുകളെ കരഘോഷങ്ങളോടെയാണ് പാ൪ലമെൻറ് സ്വീകരിച്ചത്.
ഇസ്രായേൽ പാ൪ലമെൻറിനേയും അദ്ദേഹം രൂക്ഷമായി വിമ൪ശിച്ചു. തീവ്രദേശീയ പാ൪ട്ടിയായ ജ്യൂയിഷ് ഹോം പാ൪ട്ടിയുടെ വനിതാ അംഗത്തിൻെറ പേരെടുത്ത് അദ്ദേഹം വിമ൪ശിച്ചു. ‘ഫലസ്തീനിലെ സ്ത്രീകൾ കൊല്ലപ്പെടേണ്ടവരാണെന്നാണ് അവരുടെ വാദം. ഒരു സ്ത്രീക്ക് എങ്ങനെയാണ് ഇത്തരത്തിൽ സംസാരിക്കാനാകുക?’ -അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
