ബ്രസൂക്ക; കണക്കും കാഴ്ചയും
text_fields100 കോടി
ഗ്ളോബൽ ഹാജ൪
ഫിഫയുടെ സോഷ്യൽ-മൊബൈൽ-ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലോകകപ്പിൻെറ പങ്കാളികളായത് 100 കോടിയിലേറെ പേ൪. ഫിഫ ആപ്പ്സിൽ നിന്നും വിഡിയോ ഡൗൾലോഡ് ചെയ്തത് 2.8 കോടി പേ൪. ഫിഫ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ 3.9 കോടി ലൈക്ക്. പേജിലെ ഹിറ്റ് 45 കോടി. ട്വിറ്ററിൽ 1.6 കോടി.
34.29 ലക്ഷം
ആകെ കാണികൾ
കാണികളുടെ എണ്ണംകൊണ്ട് ബ്രസീൽ ലോകകപ്പ് ചരിത്രം കുറിച്ചു. ലോകകപ്പിൻെറ ചരിത്രത്തിൽ ഗാലറി നിറച്ച കാണികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം. ഫൈനൽ ഉൾപ്പെടെയുള്ള 64 മത്സരങ്ങൾക്കായി ബ്രസീലിലെ ഗലറിയിലേക്ക് ഒഴുകിയത്തെിയത് 34 ലക്ഷം കാണികൾ. അമേരിക്ക വേദിയായ 1994ലോകകപ്പിനായിരുന്നു കാണികളുടെ റെക്കോഡ്.
52,762
ശരാശരി കാണികൾ
ശരാശരി കാണികളുടെ എണ്ണം കൊണ്ടും ബ്രസീൽ രണ്ടാം സ്ഥാനത്ത്. ലോകകപ്പിലെ ഒരു മത്സരത്തിനത്തെിയത് ശരാശരി 52,762. മറികടന്നത് 2006 ജ൪മനി ലോകകപ്പിൻെറ സ്ഥാനം. ഒന്നാമത് 68,991 കാണികളുമായി 1994 അമേരിക്ക.
171
പിറന്ന ഗോളുകൾ
ഗോൾ വേട്ടയിൽ ബ്രസീൽ മേളക്ക് ഒന്നാം നമ്പറിൽ ടൈ. 1998 ഫ്രാൻസ് ലോകകപ്പിലും പിറന്നത് 171 ഗോളുകൾ. ഒരു മത്സരത്തിലെ ശരാശരി ഗോളെണ്ണം 2.67. കൊളംബിയയുടെ ജയിംസ് റോഡ്രിഗസ് ആറ് ഗോൾ നേടി. അരങ്ങേറ്റ ലോകകപ്പിൽ ടോപ്സ്കോറ൪ക്കുള്ള ഗോൾഡൻ ബൂട്ടണിഞ്ഞു.
121
ഗോൾ സ്കോറ൪മാ൪
ഏറ്റവും കൂടുതൽ ഗോൾ സ്കോറ൪മാ൪ പിറന്നതും ബ്രസീലിൽ. കളിച്ച 32 രാജ്യങ്ങളും ഗോളടിച്ചു.
14
ബ്രസീലിൻെറ റെക്കോഡ്
കൂടതൽ ഗോൾ വഴങ്ങിയത് ആതിഥേയരായ ബ്രസീൽ. സെമി, ലൂസേഴ്സ് ഫൈനലിൽ മാത്രം പത്ത് ഗോളുകൾ വഴങ്ങി. സെമിയിൽ ജ൪മനി നിറയൊഴിച്ച ഏഴ് ഗോൾ രാജ്യത്തിൻെറ റെക്കോഡ് തോൽവി (7-1). കുറവ് ഗോൾ വഴങ്ങിയത് കോസ്റ്ററീക്ക. അഞ്ചു കളിയിൽ രണ്ട് ഗോളുകൾ മാത്രം.
18
ജ൪മനിയുടെ ഗോൾ
ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം ജ൪മനി. 1970ൽ ബ്രസീൽ 19 ഗോളടിച്ച ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ. 1998ൽ ബ്രസീൽ 18 ഗോളടിച്ചിരുന്നു. തുട൪ച്ചയായി മൂന്നാം ലോകകപ്പിലും ജ൪മനി ടോപ് സ്കോറിങ് ടീം. 2006ൽ 14, 2010ൽ 16 ഗോളുകൾ. ഏറ്റവും കുറവ് ഗോളടിച്ചത് കാമറൂൺ, ഹോണ്ടുറസ്, ഇറാൻ എന്നിവ൪. ഗ്രൂപ്പ് റൗണ്ടിൽ മടങ്ങിയ മൂവരും നേടിയത് ഓരോ ഗോളുകൾ.
74,738
ഫൈനലിൽ റെക്കോഡ്
മാറക്കാനയിലെ ജ൪മനി-അ൪ജൻറീന ഫൈനലിനത്തെിയത് ബ്രസീൽ ലോകകപ്പിലെ റെക്കോഡ് കാണികൾ. എന്നാൽ, 1950ൽ ഇതേ സ്റ്റേഡിയത്തിൽ ബ്രസീൽ-ഉറുഗ്വയ് ഫൈനലിൽ 199,854 പേ൪ കാണികളായി. ഇതു തന്നെ തക൪ക്കാനാവാത്ത റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
