ദുബൈ: ദുബൈയിലെ എല്ലാ ട്രാഫിക് വിളക്കുകളിലും നിലവിലെ ബൾബുകൾ മാറ്റി പരിസ്ഥിതി സൗഹൃദ എൽ.ഇ.ഡി ഹാലജൻ ബൾബുകൾ സ്ഥാപിക്കുമെന്ന് ആ൪.ടി.എ അറിയിച്ചു. വൈദ്യുതിയും പണവും ലാഭിക്കുന്നതിനൊപ്പം വാഹന യാത്രക്കാ൪ക്കും കാൽനടക്കാ൪ക്കും സിഗ്നൽ വ്യക്തമായി കാണാൻ എൽ.ഇ.ഡി ബൾബുകൾ സഹായിക്കുമെന്ന് ആ൪.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ മൈത ബിൻ ഉദായ് പറഞ്ഞു.
അന്തരീക്ഷത്തിലെ വെളിച്ചത്തിനനുസരിച്ച് സ്വയം ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണ് എൽ.ഇ.ഡി സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. പകൽ സമയത്ത് സൂര്യപ്രകാശത്തെ അതിജീവിക്കാൻ ശേഷിയുണ്ട്. അറ്റകുറ്റപണി വളരെ കുറച്ചുമാത്രം മതിയാകും. മറ്റു ബൾബുകളെ അപേക്ഷിച്ച് കൂടുതൽ കാലം ഈടുനിൽക്കും. വൈദ്യുതിയും കുറച്ചുമാത്രം മതി.
വൈദ്യുതി ചെലവിനത്തിൽ പ്രതിവ൪ഷം ഒമ്പത് ലക്ഷം ദി൪ഹം ലാഭിക്കാനാകും. 55 ശതമാനം ഉപഭോഗം കുറയും. അന്തരീക്ഷത്തിലേക്കുള്ള കാ൪ബൺഡൈ ഓക്സൈഡിൻെറ അളവ് ഗണ്യമായ അളവിൽ കുറക്കാനും സാധിക്കും. ഘട്ടങ്ങളായായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതൽ അപകടങ്ങളുണ്ടാകുന്ന റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ടെന്ന് മൈത ബിൻ ഉദായ് കൂട്ടിച്ചേ൪ത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2014 10:13 AM GMT Updated On
date_range 2014-07-15T15:43:54+05:30ദുബൈയില്‍ ട്രാഫിക് വിളക്കുകളും പരിസ്ഥിതി സൗഹൃദമാകുന്നു
text_fieldsNext Story