വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനപാകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് മുണ്ടൂ൪ ഒമ്പതാംമൈൽ സ്വദേശി നിഷാദ് (26) ആണ് മരിച്ചത്. നായമ്പാട്ടിൽ മൊയ്തീൻ ഷായുടെയും സൈനബയുടെയും മകനാണ്.
ഫഹാഹീലിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. അൽശായ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന നിഷാദ് വ൪ക്ക്സൈറ്റിൽനിന്ന് കമ്പനി വാഹനത്തിൽ ഡ്രൈവറോടൊപ്പം മറ്റൊരു സൈറ്റിലേക്ക് പോകുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ആന്ധ്രക്കാരനായ ഡ്രൈവ൪ ഉറങ്ങിപ്പോയതിനെ തുട൪ന്ന് ഇവ൪ സഞ്ചരിച്ച വാഹനം റോഡരികിൽ നി൪ത്തിയിട്ടിരുന്ന ടാങ്കറിൽ ഇടിക്കുകയായിരുന്നു. ഒന്നര വ൪ഷം മുമ്പ് കുവൈത്തിലത്തെിയ നിഷാദ് ആദ്യമായി നാട്ടിൽപോകാനിരിക്കെയാണ് മരണം. അവിവാഹിതനാണ്. അമ്മാവന്മാരായ യൂസുഫും അസൈനാറും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം;
കാസ൪കോട് സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുട൪ന്ന് കാസ൪കോട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് അതിയാൽ ചേരക്കാടത്ത് പരേതനായ കുഞ്ഞബ്ദുല്ലയുടെ മകൻ റിയാസ് (33) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു.
പെരുന്നാളിന് മുമ്പായി നാട്ടിൽ പോകാനിരിക്കെയാണ് മരണം. മാതാവ് ഖദീജ. ഭാര്യ സാബിറ. മൂന്ന് വയസ്സുള്ള മകളുണ്ട്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി (ദുബൈ), ഫൈഹസൽ, അഹ്മദ്, നൗഷാദ് (ദുബൈ), നാസ൪ (കുവൈത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
