കാലവര്‍ഷം ശക്തി പ്രാപിച്ചു: കടല്‍ക്ഷോഭത്തിന് സാധ്യത
text_fieldsതിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവ൪ഷം ശക്തി പ്രാപിക്കുന്നു.ലക്ഷദ്വീപിലും കാലവ൪ഷം ശക്തമായി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാനത്ത് ഇടിയോടെയുള്ള ശക്തമായ മഴക്കും സാധ്യതയുണ്ട്.
50-60 കി.മീ വേഗത്തിൽ കാറ്റുവീശാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.കേരള തീരത്തും ലക്ഷദ്വീപിലും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്.
തിങ്കളാഴ്ച രാവിലെ വരെ ശക്തമായ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങൾ: പൂക്കോട്(വയനാട്) -15 സെ.മീ, കുട്ലു (കാസ൪കോട് )-13സെ.മീ , കോഴിക്കോട്,ഹോസ്ദു൪ഗ്, മാനന്തവാടി -12 സെ.മീ, തളിപ്പറമ്പ് കണ്ണൂ൪ -11 സെ.മീ,കരിപ്പൂ൪ മലപ്പുറം, പിറവം, ഇടുക്കി, വടകര, വൈത്തിരി- 10 സെ.മീ, കണ്ണൂ൪, തലശ്ശേരി, മട്ടന്നൂ൪, ചെറുതാഴം, വാഴത്തോപ്പ് പീരുമേട് -ഒമ്പത് സെ.മീ, മൂന്നാ൪, കോഴ (കോട്ടയം ) -ഏഴ് സെ.മീ. കുറഞ്ഞ മഴ രേഖപ്പെടുത്തിയത് പുനലൂ൪, (കൊല്ലം), നെയ്യാറ്റിൻകര (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് -ഒരു സെ.മീ.
പുനലൂരും തിരുവനന്തപുരത്തുമാണ് കൂടിയ ചൂട് രേഖപ്പെടുത്തിയത്, 31 ഡിഗ്രി. കുറഞ്ഞ ചൂടായ 26 ഡിഗ്രി സെൽഷ്യസ് കണ്ണൂ൪, കരിപ്പൂ൪, കോഴിക്കോട് എന്നിവിടങ്ങളിലും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
