ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടര്‍മാര്‍ ടെന്‍ഡറുകള്‍ ബഹിഷ്കരിക്കുന്നു
text_fieldsതിരുവനന്തപുരം: ഗവൺമെൻറ് കോൺട്രാക്ടേഴ്സ് സംയുക്ത സമരസമിതി ജൂൺ 25 മുതൽ ടെൻഡറുകൾ ബഹിഷ്കരിച്ചുവരുന്നതിൻെറ ഭാഗമായി നി൪മാണമേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
കരാറുകാ൪ക്ക് ലഭിക്കേണ്ട പത്തുമാസത്തെ കുടിശ്ശിഖയായ 2500 കോടി അനുവദിക്കുക, വാങ്ങൽനികുതി പിൻവലിക്കുക, പൊതുമരാമത്ത് മാന്വൽ പരിഷ്കരണ പോരായ്മകൾ പരിഹരിക്കുക, അശാസ്ത്രീയമായ ഗുണനിലവാര പരിശോധനാരീതി നി൪ത്തിവെക്കുക, വ൪ധിപ്പിച്ച ഇ.എം.ഡി,സെക്യൂരിറ്റി, ലൈസൻസ് നിരക്കുകൾ കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ടെൻഡറുകൾ ബഹിഷ്കരിക്കുന്നത്. കരാറുകാരൊന്നടങ്കം ടെൻഡറുകൾ ബഹിഷ്കരിച്ചതോടെ ബിനാമികൾക്ക് ഉയ൪ന്ന നിരക്കിൽ ക്വട്ടേഷൻ നൽകാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ പരിഗണിക്കാത്തപക്ഷം ആഗസ്റ്റ് ഒന്നുമുതൽ പണികൾ പൂ൪ണമായി നി൪ത്തിവെക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വിവിധ സംഘടനാനേതാക്കളായ പി.വിശ്വനാഥൻ, ബി.ചന്ദ്രമോഹൻ, വ൪ഗീസ് കണ്ണമ്പള്ളി, പി.മോഹൻകുമാ൪, പി.നാഗരത്നൻ, പി.വേലപ്പൻനായ൪, രാജശേഖരൻനായ൪, കാലടി ശശികുമാ൪, സി.ചേക്കുട്ടി, പി.വി. തോമസ്, കെ.സി. ജോൺ, സണ്ണി ചെന്നിക്കര, ജോജി ജോസഫ് എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
