ആന്‍റി പൈറസി സെല്‍ ഫേസ്ബുക് പേജ് തുടങ്ങുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന ആൻറി പൈറസി സെൽ ഫേസ്ബുക് പേജ് തുടങ്ങുന്നു.
വ്യാജ സിനിമകൾ അപ്ലോഡ് ചെയ്യുന്നതും കാണുന്നതും അധികവും ചെറുപ്പക്കാരായതിനാൽ അവരെ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
സ൪ക്കാ൪ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ഒൗദ്യോഗിക പേജിൻെറ യു.ആ൪.എൽ പ്രഖ്യാപിക്കും.
സ്കൂളുകളിലും ബോധവത്കരണം നടത്തും. മിക്കവ൪ക്കും സംഭവത്തിൻെറ ഗുരുതരാവസ്ഥയെ കുറിച്ചോ നിയമവശങ്ങളെ കുറിച്ചോ ബോധ്യമില്ല.
പ്രാരംഭഘട്ടമെന്ന നിലയിൽ തലസ്ഥാന ജില്ലയിലും തുട൪ന്ന് മറ്റു ജില്ലകളിലും ബോധവത്കരണം നടത്തും. വിഡിയോകൾ പെൻ ഡ്രൈവിലാക്കി നൽകുന്ന സംഘം സംസ്ഥാനത്ത് സജീവമാണ്. ഇവരെ കുടുക്കാൻ പരിശോധന ക൪ശനമാക്കും. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ പ്രമുഖ സ്കൂളുകൾക്ക് സമീപത്തെ കമ്പ്യൂട്ട൪ സെൻററുകളിലും സീഡി കടകളിലും നടത്തിയ പരിശോധനയിൽ നൂറുകണക്കിന് അശ്ളീലചിത്രങ്ങളുടെ സീഡികളും പെൻഡ്രൈവുകളും കണ്ടത്തെിയിരുന്നു.
ആൻറി പൈറസി സെല്ലിൻെറ ക൪ശന പരിശോധനയുള്ളതിനാലാണ് പെൻഡ്രൈവുമായി തട്ടിപ്പുകാ൪ വിലസുന്നത്.
പൊതുജനങ്ങളുടെ പരിപൂ൪ണ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇവരെ പിടികൂടാനാകൂ എന്നാണ് ആൻറി പൈറസി സെൽ ഉദ്യോഗസ്ഥ൪ പറയുന്നത്.
സ്കൂൾ പരിസരങ്ങളിൽ വിദ്യാ൪ഥികളെ പാട്ടിലാക്കാൻ നടക്കുന്ന തട്ടിപ്പുകാരെ കുറിച്ചുള്ള വിവരങ്ങൾ 0471-2311242 നമ്പറിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
