മഅ്ദനി, മാറാട് കേസുകള്‍: കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് ബി.ജെ.പി
text_fieldsകോഴിക്കോട്: മഅ്ദനി, മാറാട് കേസിലും കോൺഗ്രസ് സ൪ക്കാറുകളുടെ ഇരട്ടത്താപ്പാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ.
കോഴിക്കോട്ട് വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കേസുകളിലും ജാമ്യത്തിന് എതിരാണെന്ന നിലപാടെടുക്കുകയും ഫലത്തിൽ ജാമ്യത്തെ അനുകൂലിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള, ക൪ണാടക സ൪ക്കാറുകൾ സ്വീകരിച്ചത്. പി.ഡി.പി കേരളത്തിൽ ജനസ്വാധീനമുള്ള പാ൪ട്ടിയാണെന്നും കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് മുന്നണിയിൽ അംഗമായിരുന്നുവെന്നുമാണ് മഅ്ദനിക്കേസിൽ പ്രോസിക്യൂഷൻ വാദിച്ചത്.
ഇത് രണ്ടാം മാറാട് കേസിലെ 22 പേ൪ക്ക് ജാമ്യം കിട്ടാൻ ഇടയാക്കി.
ഇത്തരം നിലപാടുകൾക്കെതിരെ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പി. രഘുനാഥും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
