ഏഴടി ഉയരമുള്ള കൗമാരക്കാരിക്ക് ഗിന്നസ് റെക്കോഡ്
text_fieldsദുബൈ : ഏഴടിയിലധികം ഉയരമുള്ള തു൪ക്കിക്കാരിയായ 17 കാരിക്ക് ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൗമാരക്കാരിക്കുള്ള ഗിന്നസ് റെക്കോഡ്. തു൪ക്കിയിലെ കാരാബുക്കിൽ സഫ്രാൻബോലു സ്വദേശിയായ റുമേയ്സ ഗെൽജിക്ക് 213.6 സെൻറി മീറ്റ൪ ആണ് ഉയരം. ഏഴടിയും കഷ്ടി ഒരിഞ്ചുമാണ് ഇവ൪ക്കുള്ളത്. ഈ റെക്കോഡ് കിട്ടുകയെന്നുള്ളത് തൻെറ വലിയ സ്വപ്നമായിരുന്നുവെന്നാണ് റുമേയ്സ പറയുന്നത്. റെക്കോഡ് ജേതാവ് ആയിരിക്കുകയെന്നത് ആശ്ചര്യജനകമാണെന്നും അവ൪ പറഞ്ഞു. 11ാം ക്ളാസിൽ പഠിക്കുന്ന റുമേയ്സയുടെ ബന്ധുക്കളെല്ലാം സാധാരണ ഉയരക്കാരാണ്. അപൂ൪വ ജനിതക അസുഖമായ വീവേഴ്സ് സിൻഡ്രോം ആണ് ഉയരംകൂടാൻ കാരണമെന്നാണ് ഡോക്ട൪മാരുടെ അഭിപ്രായം. ഇവരുടെ കാൽപ്പാദത്തിനുമാത്രം 30.5 സെൻറി മീറ്ററും കൈപ്പത്തിക്ക് 24.5 സെൻറി മീറ്ററും നീളമുണ്ട്. ഉയരക്കൂടുതൽ കാരണം നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ എല്ലാവരും അദ്ഭുത ജീവിയെപോലെ നോക്കുമെങ്കിലും എല്ലാവരിലുംനിന്ന് വ്യത്യസ്ത ആയിരിക്കുന്നത് സന്തോഷകരമാണെന്നാണ് അവരുടെ അഭിപ്രായം. ഇനിയും ഉയരം കൂടണമെന്നും ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരംകൂടിയ വ്യക്തിയും തു൪ക്കിയിലെതന്നെ കൃഷിക്കാരനുമായ എട്ടടി മൂന്നിഞ്ച് ഉയരക്കാരനായ സുൽത്താൻ കോസൻെറ റെക്കോഡ് മറികടക്കണമെന്നുമാണ് മോഹം. 1888ൽ മരിച്ച കനേഡിയൻ സ്വദേശി അന്ന ഹെയ്നിങ് സ്വാൻ ആയിരുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
