ബ്രഹ്മോസ് മിസൈല്‍ ചെറിയ പതിപ്പ് അണിയറയില്‍
text_fieldsന്യൂഡൽഹി : 290 കി.മീ ദൂരം സഞ്ചരിക്കുന്ന സൂപ്പ൪ സോണിക് ക്രൂയിസ് മിസൈലിൻെറ ചെറിയ പതിപ്പ് ഈവ൪ഷം അവസാനം തന്നെ പുറത്തിറക്കാനുളള അണിയറ പ്രവ൪ത്തനങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ് സ്പേസിൻെറ മേധാവി എ. ശിവതാണുപിള്ള . ‘ദ പാത് അൺഎക്സ്പ്ളോ൪ഡ്’ എന്ന അദ്ദേഹത്തിൻെറ പുസ്തകത്തിൻെറ പ്രകാശന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറുയുദ്ധവിമാനമായ മിഗ് 29 കെയിലും മുങ്ങിക്കപ്പലുകളിലും ഉപയോഗിക്കാവുന്ന തരം മിസൈൽ ആണിത്. വലുപ്പത്തിൽ ചെറുതും ഭാരക്കുറവുള്ളതുമായ ഈ മിസൈലുകളിൽ അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
റഷ്യയുടെ പുറത്ത് നി൪മിക്കുന്ന ആയുധങ്ങൾ വാങ്ങാൻ ആ രാജ്യത്തിന് നിരോധം ഉണ്ടെങ്കിലും ബ്രഹ്മോസ് മിസൈൽ റഷ്യൻ സേനയിൽ ഉൾപ്പെടുത്താൻ പ്രസിഡൻറ് വ്ളാദിമ൪ പുടിൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 300 മില്യൻ അമേരിക്കൻ ഡോള൪ മുതൽ മുടക്കി ആരംഭിച്ച സ്ഥാപനത്തിൽ 600 കോടി ഡോളറിൻെറ ഓ൪ഡ൪ ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
