നൂറിലേറെ മരുന്നുകളുടെ വില നിയന്ത്രിക്കും
text_fieldsമുംബൈ: പ്രമേഹം മുതൽ എച്ച്.ഐ.വി വരെ, വിവിധ രോഗങ്ങൾക്കുള്ള നൂറിലേറെ മരുന്നുകളുടെ ചില്ലറ വിലയിൽ നിയന്ത്രണമേ൪പ്പെടുത്തി ദേശീയ ഒൗഷധ വില അതോറിറ്റി (എൻ.പി.പി.എ) ഉത്തരവ് പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് എൻ.പി.പി.എയുടെ വെബ്സൈറ്റിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പുപ്രകാരം സനോഫി എസ്.എ, റാൻബാക്സി ലബോറട്ടറീസ്, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ ഒൗഷധക്കമ്പനികളുടെ വിവിധ മരുന്നുകൾക്ക് വില കുറയുമെന്നാണ് സൂചന.
വില നിയന്ത്രിക്കാൻ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവയുടെ എണ്ണം വ൪ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിതിനു പിന്നാലെയാണ് എൻ.പി.പി.എയുടെ പുതിയ നീക്കം.
കഴിഞ്ഞവ൪ഷം ആരോഗ്യമന്ത്രാലയം പട്ടിക വിപുലപ്പെടുത്തിയതോടെ, രാജ്യത്ത് വിൽക്കപ്പെടുന്ന 30 ശതമാനം മരുന്നുകളുടെയും വില നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്ന് ഒൗഷധ വ്യവസായ കേന്ദ്രങ്ങൾ പറയുന്നു.
എൻ.പി.പി.എയുടെ പുതിയ നിയന്ത്രണ പട്ടിക ജൂലൈ 11 മുതൽ പ്രാബല്യത്തിൽ വന്നു. അസാധാരണ സാഹചര്യത്തിൽ, പൊതുതാൽപര്യത്തിന് അനിവാര്യമാണെങ്കിൽ ഏത് മരുന്നിൻെറയും വില നിയന്ത്രിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് എൻ.പി.പി.എ വൃത്തങ്ങൾ പറഞ്ഞു.
വിലനിയന്ത്രണം ഏ൪പ്പെടുത്തിയിരിക്കുന്നതിനാൽ, നിലവിൽ ജനറിക് മരുന്നുകളുടെ വില അന്താരാഷ്ട്ര വിപണിയിലേതിനെക്കാൾ ഇന്ത്യയിൽ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
