കെ.പി.ടി.സി ബസുകള്‍ക്ക് കരുതിക്കൂട്ടി തീ കൊടുക്കുകയായിരുന്നുവെന്ന്
text_fieldsകുവൈത്ത് സിറ്റി: അ൪ദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ നി൪ത്തിയിട്ടിരുന്ന കെ.പി.ടി.സി ബസുകൾക്ക് കരുതിക്കൂട്ടി തീ കൊടുക്കുകയായിരുന്നുവെന്ന് കണ്ടത്തെി. ജനറൽ ഫയ൪ഫോഴ്സ് വിഭാഗം ഡയറക്ട൪ ബ്രിഗേഡിയ൪ യൂസുഫ് അൽ അൻസാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൗമാരക്കാരനാണ് സംഭവത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതായും വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയുടെ അറസ്റ്റ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാത്ത പ്രദേശത്തെ പ്രത്യേക സാഹചര്യം ഉപയോഗപ്പെടുത്തി അടുത്തുള്ള പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച കന്നാസുമായി ബാലൻ എത്തുകയായിരുന്നു. ഗാരേജിലത്തെിയ പ്രതി ബസുകളിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
്തതിങ്കളാഴ്ച പുല൪ച്ചയോടെയാണ് ഗാരേജിന് തീപിടിച്ച് 70 ബസുകൾ കത്തിനശിച്ചത്.
ശക്തമായ ചൂടിൽ വാഹനത്തിലെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. സംഭവ സ്ഥലത്തെ അവശിഷ്ടങ്ങളിൽനിന്ന് ലഭിച്ച വിരലടയാളവും മറ്റ് ചില തെളിവുകളും തീപിടിത്തം കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന നിഗമനത്തിലേക്ക് അധികൃതരെ എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
