സ്ത്രീകളുടെ പരാതി പരിഹാരത്തിന് പാര്‍ലമെന്‍റ് സമിതിയുണ്ടാക്കിയില്ല
text_fieldsന്യൂഡൽഹി: എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകളുടെ പരാതികൾ കേൾക്കാൻ ലിംഗ സംവേദന സമിതികൾ ഉണ്ടാക്കണമെന്ന നിയമം നടപ്പാക്കാത്തതിന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി പാ൪ലമെൻറിനെ പ്രതിക്കൂട്ടിൽ നി൪ത്തി.
ഇതത്തേുട൪ന്ന് സമിതികളുണ്ടാക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ കേന്ദ്ര സ൪ക്കാറിനോട് ആവശ്യപ്പെട്ടു.
കോൺഗ്രസിലെ രജിനി പാട്ടീൽ സ്ത്രീകൾക്കെതിരെ വ൪ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ശൂന്യവേളയിൽ ഉന്നയിച്ചപ്പോഴാണ് സ്ത്രീസുരക്ഷക്കുണ്ടാക്കിയ നിയമം പാ൪ലമെൻറ് തന്നെ നടപ്പാക്കാത്ത കാര്യം യെച്ചൂരി സഭയുടെ ശ്രദ്ധയിൽപെടുത്തിയത്.
നമ്മൾ പാസാക്കിയ നിയമം നമ്മൾ തന്നെ അനുസരിക്കുന്നില്ളെങ്കിൽ പിന്നെ സ്ത്രീകൾക്കെതിരായ അതിക്രമം എങ്ങനെ കുറയുമെന്ന് യെച്ചൂരി ചോദിച്ചു. പാ൪ലമെൻറിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടന്നാൽ എവിടെ പരാതി പറയുമെന്നും യെച്ചൂരി ചോദിച്ചു.
വിഷയം ഗൗരവമേറിയതാണെന്ന് പറഞ്ഞ കുര്യൻ സമിതികളുണ്ടാക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
