അന്തര്‍സംസ്ഥാന നദീജലം: നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അന്ത൪സംസ്ഥാന നദീജലപ്രശ്നങ്ങൾ സംബന്ധിച്ച പരിശോധനകളും നടപടികളും ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം രൂപവത്കരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചു.
നിലവിൽ പല വിഷയങ്ങളിലും പരിശോധനക്കായി പ്രത്യേകം സംവിധാനങ്ങളുണ്ട്. അവയുടെ പ്രവ൪ത്തനങ്ങൾ ഫലപ്രദവുമാണ്. എന്നാൽ, ഇവയുടെ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സംവിധാനത്തെക്കുറിച്ച് പരിശോധിക്കുമെന്നും കെ. ശിവദാസൻ നായരുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
അന്ത൪സംസ്ഥാന നദീജലപ്രശ്നങ്ങളെക്കുറിച്ച് സ൪ക്കാറിന് ഉപദേശം നൽകാൻ വിവിധ വിഷയങ്ങളിലെ വിദഗ്ധ൪ ഉൾപ്പെടുന്ന ഉപദേശകസമിതി പ്രവ൪ത്തിക്കുന്നു. മുല്ലപ്പെരിയാറിൻെറ കാര്യത്തിൽ കെ.എസ്.ഇ.ബി റിട്ട. അംഗം എം.കെ. പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ സെല്ലുണ്ട്. പറമ്പിക്കുളം-ആളിയാ൪ ത൪ക്കത്തിന് ജോയൻറ് ഡയറക്ടറുടെ നേതൃത്വത്തിൽ ജോയൻറ് വാട്ട൪ റെഗുലേറ്ററി കൗൺസിലുണ്ട്. സുപ്രീംകോടതിയിലെ കേസുകൾ സുഗമമായി നടത്തുന്നതിന് ഡൽഹിയിൽ എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ കാവേരി സെൽ പ്രവ൪ത്തിക്കുന്നു.
ജലാശയത്തിലെ വെള്ളം തിരിച്ചുവിടുന്നതിനും ജലചൂഷണം തടയുന്നതിനുമായി നദീതടം കേന്ദ്രീകരിച്ച് വിജിലൻസ് വിഭാഗവും ജലസേചന വകുപ്പിൽ അന്ത൪സംസ്ഥാന നദീജലപ്രശ്നം കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവയൊക്കെയുണ്ടെങ്കിലും ഇത് ഏകോപിപ്പിക്കാനുള്ള സംവിധാനം സുപ്രധാനമാണ്. അത് ഏ൪പ്പെടുത്തും.
ഒപ്പം നിലവിലെ സംവിധാനങ്ങളിലെ കുറവുകൾ പരിഹരിക്കുകയും ചെയ്യും. പമ്പ-അച്ചൻകോവിൽ-വൈപ്പാ൪ നദീസംയോജനം സംബന്ധിച്ച് കേരളത്തിന് വ്യക്തമായ അഭിപ്രായമുണ്ട്. അത് നടപ്പാക്കാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
