Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightശാരീരിക...

ശാരീരിക വൈകല്യമുള്ളവരുടെ വിസ നടപടി ഇനി വേഗത്തില്‍

text_fields
bookmark_border
ശാരീരിക വൈകല്യമുള്ളവരുടെ വിസ നടപടി ഇനി വേഗത്തില്‍
cancel

ദുബൈ: ശാരീരിക വൈകല്യമുള്ളവരുടെ വിസ നടപടികൾ കൂടുതൽ വേഗത്തിൽ പൂ൪ത്തീകരിക്കാനുള്ള സംവിധാനം ദുബൈ താമസ-കുടിയേറ്റ വകുപ്പ് വിപുലപ്പെടുത്തി.അംഗ വൈകല്യമുള്ളവ൪, അന്ധ൪, പ്രായമുള്ളവ൪ തുടങ്ങിയവരുടെ താമസ രേഖകൾ ശരിയാക്കാനാണ് ഇവ൪ക്ക് മാത്രമായി പ്രത്യേക ഓഫീസ് തുറന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആ൪.എഫ്.എ )മുഖ്യ കാരലയത്തിലെ ഹാൾ നമ്പ൪ മൂന്നിൽ ആണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. താമസ- കുടിയേറ്റ വകുപ്പ് കാര്യാലയത്തിൽ എത്തി 8005111 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ ചക്രക്കസേരയുമായി എമിഗ്രേഷൻ മെഡിക്കൽ വിഭാഗം ഇവ൪ക്ക് സമീപമെത്തും.
ഇപ്രകാരം അ൪ഹതയുള്ള അപേക്ഷകളിൽ നടപടികൾ എത്രയും വേഗത്തിൽ പൂ൪ത്തീകരിച്ച് മടങ്ങാനാകും. മാനുഷിക പരിഗണന വിഭാഗത്തിലുള്ളവരുടെ ഈ വിസാ നടപടികൾക്ക് ജി.ഡി.ആ൪.എഫ്.എ ഡയറക്ട൪ ജനറൽ മേജ൪ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയാണ് ഉത്തരവ് നൽകിയത് .
ദുബൈ വിമാനത്താവളങ്ങളിൽ ഇവരുടെ വരവിനും പോക്കിനും പ്രത്യേക സഞ്ചാരപാതകൾ നിലവിലുണ്ട്. പാസ്പോ൪ട്ട് ചെക്കിങ് പവലിയന് പുറമെ മിഡിലീസ്റ്റിലെ വിമാനത്താവളങ്ങളിൽ ആദ്യമായി ഇവ൪ക്കായി ഇ- ഗേറ്റുകളും സ്മാ൪ട്ട് ഗേറ്റുകളും ആരംഭിച്ചതും ദുബൈ എമിഗ്രേഷനാണ്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ ദീ൪ഘവീക്ഷണം അനുസരിച്ച് കൂടുതൽ മേഖലകളിലേക്ക് വികസനത്തിന് തയാറെടുക്കുകയാണ് ദുബൈ എമിഗ്രേഷൻ വകുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story